"കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കണം.....,ശസ്ത്രക്രിയ നടത്തുവാന്‍ എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ", ദയവ് ചെയ്ത് ഇങ്ങനെ ആരും ചെയ്യരുത്, ഒരു കുഞ്ഞിന് സഹായം കിട്ടുന്ന കാര്യമല്ലേ.....പ്രതികരിച്ച് താരം..!!!

തന്റെ മകളുടെ കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്ക് എല്ലാവരും സഹായിക്കണം എന്ന് പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തയ്‌ക്കെതിരെ നടിയും അവതാരകയുമായ ആര്യ. തന്റെ സുഹൃത്തിന്റെ ഒരു സുഹൃത്തിന്റെ കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തുവാന്‍ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ഒരു വീഡിയോ ആര്യ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. ഇതിനെ വളച്ചൊടിച്ചാണ് ആര്യ മകള്‍ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു എന്ന രീതിയിൽ തെറ്റായ പ്രചാരണം നടക്കുന്നത്.
എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ കൂടുതല്‍ പ്രതികരിക്കാത്തത് ആ കുഞ്ഞിന് അങ്ങനെയെങ്കിലും സഹായം ലഭിക്കട്ടെ എന്ന് കരുതിയാണ് എന്നും ആര്യ പറഞ്ഞു.'മോള്‍ടെ കരള്‍ മാറ്റി വെക്കണം! എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ' എന്ന ടൈറ്റിലോടെയാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. സത്യം പറഞ്ഞാല്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല. ദൈവം സഹായിച്ച് എന്റെ കുഞ്ഞിന് യാതൊരു അസുഖവും ഇല്ല.''അവള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു.
എന്റെ പേരിലും എന്റെ കുഞ്ഞിന്റെ പേരിലും ഇത്തരം ഒരു ന്യൂസ് വന്നിട്ടും ഞാന്‍ വളരെ മോശമായി പെരുമാറാത്തത്, അങ്ങിനെയെങ്കിലും നാല് പേര്‍ അറിഞ്ഞ് ആ കുഞ്ഞിന് ഒരു സഹായം കിട്ടട്ടെ എന്ന് കരുതിയാണ്. പക്ഷെ ദയവ് ചെയ്ത് ഇത് ചെയ്യരുത്. പോസ്റ്റ് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ഉള്ളത് പോലെ പറഞ്ഞാല്‍ എന്താണ് കുഴപ്പം എന്നും ഒരു കുഞ്ഞിന് സഹായം കിട്ടുന്ന കാര്യമല്ലേ, എന്തിനാണ് തെറ്റിദ്ധരിപ്പിയ്ക്കുന്നത് എന്നും ദയവ് ചെയ്ത് കുഞ്ഞുങ്ങളെ ഇതില്‍ വ്യാജ വാര്‍ത്തകളില്‍ വലിച്ചിഴക്കരുത്' എന്ന് ആര്യ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha