ബെഡ്‌റൂം സീൻ ഉണ്ടെന്ന് നേരത്തെ അറിഞ്ഞു,ഒന്നും കാമറ ട്രിക്കല്ല..എല്ലാം ഒർജിനൽ, ഒപ്പമഭിനയിച്ച നടിയുമായി നല്ല സൗഹൃദമുള്ളത് കൊണ്ടും സഭാകമ്ബമൊന്നുമില്ലാതെ ആ രംഗം ചെയ്യാന്‍ സാധിച്ചു.... ഒപ്പമവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞെന്നും ധ്യാന്‍ ശ്രീനിവാസൻ....

ഉടല്‍ എന്ന സിനിമയുടെ അടുത്തിടെ ഇറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അതില്‍ തന്നെ ധ്യാനും നായികാ വേഷം ചെയ്ത നടി ദുര്‍ഗാ കൃഷ്ണയും തമ്മിലുള്ള ഒരു കിടപ്പറ രംഗവും ശ്രദ്ധ നേടിയിരുന്നു,ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്ന രസകരമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങായി മാറുകയാണ്.
ഈ ചിത്രത്തിലെ കിടപ്പറ രംഗമഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ധ്യാന്‍ പറയുന്നതാണ് കൂടുതല്‍ വൈറലായി മാറിയത്.അത്തരം ഒരു സീന്‍ ഉണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു എന്നത് കൊണ്ടും, ഒപ്പമഭിനയിച്ച നടി ദുര്‍ഗാ കൃഷ്ണയുമായി നല്ല സൗഹൃദമുള്ളത് കൊണ്ടും
സഭാകമ്ബമൊന്നുമില്ലാതെ ആ രംഗം ചെയ്യാന്‍ സാധിച്ചുവെന്നാണ് ധ്യാന്‍ പറയുന്നത്. ഒപ്പമവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞെന്നും ധ്യാന്‍ രസകരമായി പറയുന്നു.പണ്ട് ഇത്തരം സീനുകള്‍ കാമറ ട്രിക്ക് ആണെന്നാണ് കരുതിയിരുന്നതെന്നും പിന്നീട് സംഭവം ഒറിജിനലായി ചെയ്യുന്നതാണെന്നു മനസ്സിലായപ്പോഴാണ് സിനിമയോട് തനിക്ക് കൂടുതല്‍ ഇഷ്ടവും ആഗ്രഹവും തോന്നിയതെന്ന് ധ്യാന്‍ പറഞ്ഞു.
രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഇന്ദ്രന്‍സ് പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ജൂഡ് ആന്റണി ജോസഫുമഭിനയിക്കുന്നുണ്ട്.
മെയ് ഇരുപതിനാണ് ഉടല്‍ റിലീസ് ചെയ്യാന്‍ പോകുന്നത്.ഇത്തരത്തില്‍ സ്വന്തം സിനിമയെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രം തിയേറ്ററില്‍ കണ്ടിട്ടില്ലെന്നും ആ സിനിമ തിയേറ്ററില്‍ കാണാനും മാത്രമില്ലെന്നും ധ്യാന്‍ പറയുന്നു.
ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ;
വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല: ഡിജിപിയുടെ സര്‍ക്കുലര്‍ പുറത്ത്
'ഞാന്‍ ഓടില്ല എന്ന് വിചാരിക്കുന്ന പടങ്ങള്‍ സാധാരണ ഓടാറില്ല. എന്റെ കണക്ക് കൂട്ടലുകള്‍ ഇതുവരെ തെറ്റിയിട്ടില്ല. പ്രത്യേകിച്ച് എന്റെ തന്നെ സിനിമകള്‍. എന്നാല്‍, തീരെ ഓടില്ല എന്ന് ഞാന്‍ വിചാരിച്ച പടമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ആ സിനിമ എഡിറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഞാന്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സിനിമ തിയേറ്ററില്‍ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോ എന്ന് വിചാരിച്ചിരുന്നു.
ആ സിനിമ ഞാന്‍ കണ്ടപ്പോള്‍, ഇത് എന്താണ് എടുത്ത് വച്ചിരിക്കുന്നത് എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. ഞാന്‍ എഴുതി വെച്ച സാധനവും ഷൂട്ട് ചെയ്ത സാധനവും വേറെയായിരുന്നു. ഷൂട്ട് ചെയ്ത് വെച്ച സീനുകളില്‍ തുടര്‍ച്ചയില്ലാത്തത് കൊണ്ട് കുറെ ഭാഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നു. അങ്ങനെ കഥ മുഴുവന്‍ മാറി പോയി. എന്നിട്ടും ആ സിനിമ ഓടി. അത്യാവശ്യം പൈസയും അതിന് കിട്ടി. അതിനുള്ള പ്രധാന ഘടകം ചിത്രത്തിലെ താരനിരയും, പാട്ടുകളുമാണ്.'
https://www.facebook.com/Malayalivartha