അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച് താരപുത്രി, മായം സെയ്തായ് പൂവേ എന്ന സംഗീത വീഡിയോയിൽ മാളവിക ജയറാം, അഭിനയ വിശേഷം അറിയിച്ച് പാട്ടിന്റെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് താരം...!

നടൻ ജയറാമിന്റെ മകൾ മാളവിക ജയറാം എന്നാണ് സിനിമയിലെത്തുക എന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് മകനായ കാളിദാസും സിനിമയിലെത്തിയത്. ബാലതാരമായി അരങ്ങേറി കാളിദാസ് പിന്നീട് നായകനായി തിരിച്ചെത്തുകയായിരുന്നു. ഇപ്പോൾ സഹോദരി മാളവികയും അഭിനയ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
സിനിമയിലല്ല താരപുത്രിയിടെ അരങ്ങേറ്റം.മായം സെയ്തായ് പൂവേ എന്ന സംഗീത വീഡിയോയിലൂടെയാണ് അഭിനയ രംഗത്ത് താരം തുടക്കം കുറിച്ചിരിക്കുന്നത്.അഭിനയ വിശേഷം അറിയിച്ച് മാളവിക പാട്ടിന്റെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. മാളവികയുടെ സിനിമ അരങ്ങേറ്റം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
അശോക് സെൽവനൊപ്പമാണ് മാളവിക വീഡിയോ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രണവ് ഗിരിപരനാണ് മായം സെയ്തായ് പൂവേ പാട്ടിന് സംഗീതം പകർന്ന് ആലപിച്ചത്. മനോജ് പ്രഭാകറിന്റേതാണ് വരികൾ. മാസങ്ങൾക്ക് മുൻപ് അഭിനയകളരിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ മാളവിക പങ്കുവച്ചിരുന്നു.
അശോക് സെൽവൻ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കെടുത്തിരുന്നു.പ്രിയപ്പെട്ടവരെല്ലാം മാളവികയുടെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. ജയറാമും സോഷ്യല്‍മീഡിയയിലൂടെയായി മകള്‍ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു.
ഞങ്ങളുടെ ഇളയ മകളും എന്റര്‍ടൈന്‍മെന്റ് മേഖലയില്‍ തുടക്കം കുറിക്കുകയാണ്, ചക്കുമ്മയെക്കുറിച്ച് അഭിമാനം എന്ന് പറഞ്ഞായിരുന്നു ജയറാം മ്യൂസിക് ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മാളവികയെ ആയിരുന്നു. സിനിമയുടെ കഥയൊക്കെ കേട്ടുവെങ്കിലും താന്‍ നായികയായി അഭിനയിക്കാൻ ആയിട്ടില്ലെന്നായിരുന്നു മാളവിക പറഞ്ഞത്. അതിന് ശേഷമായാണ് ചിത്രത്തിലേക്ക് കല്യാണി പ്രിയദര്‍ശനെത്തിയത്.
https://www.facebook.com/Malayalivartha