സാംസ്‌കാരിക കേരളമേ നേരമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുക...നേരമില്ലങ്കില്‍ ഇത്തരം സാംസ്‌കാരിക വിളംബരങ്ങള്‍ക്ക് അടിമപെടുക...അടൂർ മേളയിൽ നിന്ന് 'മുഖാമുഖം' ഒഴിവാക്കിയതിനെതിരെ ഹരീഷ് പേരടി...

അടൂര്‍ ഗോപാലകൃഷ്ണന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ നിന്ന് 'മുഖാമുഖം' എന്ന ചിത്രം ഒഴിവാക്കിയതിൽ പ്രതിഷേധം അറിയിച്ചത്.നടന്‍ ഹരീഷ് പേരടി രംഗത്ത്. തന്റെ സിനിമകളില്‍ താന്‍ നെഞ്ചോട് ചേര്‍ക്കുന്ന ഒന്ന്, എന്ന് പലതവണ അടൂര്‍ സാര്‍ തന്നെ ആവര്‍ത്തിച്ച മുഖാമുഖം എന്ത് കൊണ്ട് ഒഴിവാക്കപ്പെട്ടു. രാജ്യാന്തര പുരസ്‌കാരങ്ങള്‍ വരെ നേടിയ ചിത്രം നേരമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുക ഇല്ലെങ്കില്‍ സാംസ്‌കാരിക വിളംബരങ്ങള്‍ക്ക് അടിപ്പെടുക എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പ്രതിഷേധം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുഖാമുഖം ഇല്ലാതെ എന്ത് അടൂര്‍ മേള...തന്റെ സിനിമകളില്‍ താന്‍ നെഞ്ചോട് ചേര്‍ക്കുന്ന ഒന്ന് എന്ന് പലതവണ അടൂര്‍സാര്‍ തന്നെ ആവര്‍ത്തിച്ച മുഖാമുഖം എന്ത് കൊണ്ട് ഒഴിവാക്കപെടുന്നു...എലിപ്പത്തായത്തിനും അനന്തരത്തിനും ഇടയിലുള്ള 1984-ല്‍ അദ്ദേഹം സംവിധാനം ചെയ്ത് സംസ്ഥാന,ദേശീയ ,രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ വാങ്ങിയ സിനിമ...സാംസ്‌കാരിക കേരളമേ നേരമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുക...നേരമില്ലങ്കില്‍ ഇത്തരം സാംസ്‌കാരിക വിളംബരങ്ങള്‍ക്ക് അടിമപെടുക...
അടൂര്‍ ഗോപാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മുഖാമുഖം.യൗവനത്തിന്റെ വിപ്ലവ തീക്ഷ്ണതയും പ്രായാധിക്യത്തിന്റെ അലസതയും തമ്മിലുള്ള വ്യത്യാസമാണ് മുഖാമുഖത്തിന്റെ പ്രമേയമെന്നാണ് അടൂര്‍ സിനിമയെ പറ്റി പറഞ്ഞത്.
ഓട് ഫാക്ടറി സമരവും നേതാവായിരുന്ന ശ്രീധരന്റെ ഒളിവ് ജീവിതവുമാണ് സിനിമ മുന്നോട്ട് നയിക്കുന്നത്. സര്‍ഗാത്മകതയുടെ വിശദാംശങ്ങളെക്കുറിച്ചും മനശാസ്ത്രവശങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതാണ് ചിത്രമെന്ന് നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ആ വര്‍ഷത്തെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരവും ഏറ്റവും മികച്ച തിരക്കഥ, ശബ്ദലേഖനം, സംവിധാനം എന്നിവയ്ക്കുള്ള ദേശീയ പുരസ്‌കാരവും സിനിമയെ തേടിയെത്തിയിരുന്നു. പി ഗംഗാധരന്‍, ബാലന്‍ കെ നായര്‍, കവിയൂര്‍ പൊന്നമ്മ, അശോകന്‍ എന്നിവരാണ് സിനിമയില്‍ അഭിനയിച്ചത്.
https://www.facebook.com/Malayalivartha