മഞ്ജരിക്ക് ഇത് ആഘോഷരാവ്... രണ്ടാം വിവാഹത്തിനൊരുങ്ങി ഗായിക... ബാല്യകാല സുഹൃത്തുമായി ഒന്നിക്കുമ്പോൾ നഷ്ട്ടപെട്ട സന്തോഷം തിരിച്ചുപിടിക്കാൻ മഞ്ജരി!!!

ഗായിക മഞ്ജരി വിവാഹിതയാകുന്നു. സുഹൃത്തായ ജെറിന്‍ ആണ് വരന്‍. പത്തനംതിട്ട സ്വദേശിയാണ്.വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം.
ബാല്യകാലം മുതല്‍ മഞ്ജരിയുടെ സുഹൃത്താണ് ജെറിന്‍. മസ്‌കറ്റിലെ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ജെറിന്‍.
2009യിൽ മഞ്ജരി ആദ്യ വിവാഹം കഴിച്ചിരുന്നു..നാവികസേനാ ഉദ്യോഗസ്ഥൻ വിവേക് പ്രസാദിനെയാണ് മഞ്ജരി വിവാഹം കഴിച്ചിരുന്നത്. വിവാഹമോചനം തന്റെ ജീവിതത്തിലെ ഏറ്റവും ഇരുളടഞ്ഞ അധ്യായമല്ലെന്നും ഒരു രീതിയില്‍ നോക്കിയാല്‍ അത് സന്തോഷകരമായിരുന്നെന്നും എന്നാണ് ഗായിക തൻറെ വിവാഹമോചനത്തെ കുറിച്ച് പറയാറുള്ളത്..
https://www.facebook.com/Malayalivartha