എന്റെ ഹൃദയത്തിൽ ഒത്തിരിയധികം സന്തോഷം നൽകുന്ന പ്രിയപ്പെട്ട ഭാര്യയ്ക്ക് ജന്മദിനാശംസകള്‍... ധന്യയുടെ പിറന്നാള്‍ ആഘോഷിച്ച് ജോൺ: ആശംസകളുമായി ബിഗ്‌ബോസ് താരങ്ങൾ

ബിഗ്‌ബോസിലൂടെ ആരാധക പിന്തുണ നേടിയ ധന്യ മേരി വർഗീസിന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ. സോഷ്യല്‍ മീഡിയ പേജിലൂടെ പതിവ് തെറ്റിക്കാതെ പ്രിയതമയ്ക്ക് ജന്മദിന സന്ദേശവുമായി ജോൺ എത്തി. എന്നും കൂടെ നിന്നതിനുള്ള നന്ദിയും താര ഭര്‍ത്താവ് പങ്കുവെച്ചു. ഇതിന് പിന്നാലെ ധന്യയ്ക്ക് ആശംസകള്‍ അറിയിച്ച് ബിഗ് ബോസിലെ താരങ്ങള്‍ കൂടി എത്തി.
എന്റെ ഹൃദയത്തിൽ ഒത്തിരിയധികം സന്തോഷം നൽകുന്ന പ്രിയപ്പെട്ട ഭാര്യയ്ക്ക് ജന്മദിനാശംസകള്‍ . ഞങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും ഞാന്‍ നന്ദിയുള്ളവനാണ്. ഞങ്ങളുടെ സന്തോഷം ഒരിക്കലും അവസാനിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട ധന്യയ്ക്ക് പിറന്നാള്‍ ആശംസകള്‍. എന്നായിരുന്നു ജോൺ കുറിച്ചത്.
ധന്യയുടെ പിറന്നാളോഘഷത്തില്‍ ബിഗ് ബോസില്‍ സഹാതരങ്ങളായി ഉണ്ടായിരുന്ന കുട്ടി അഖിലും ബ്ലെസ്ലിയും പങ്കെടുത്തു. ഹാപ്പി ബെര്‍ത്ത് ഡേ സുഹൃത്തേ.. എന്നും പറഞ്ഞാണ് അഖില്‍ ആശംസ അറിയിച്ചിരിക്കുന്നത്. മൂവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും അഖില്‍ പോസ്റ്റ് ചെയ്തു. അതേ സമയം പിറന്നാളോഘഷത്തിനിടയില്‍ നിന്നുള്ള വീഡിയോയുമായിട്ടാണ് ബ്ലെസ്ലി എത്തിയത്.
കേക്ക് മുറിച്ച് ബ്ലെസ്ലിയ്ക്കും അഖിലിനും ധന്യ വായില്‍ വെച്ച് കൊടുക്കുന്നതും തിരിച്ച് മധുരം പങ്കിടുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. 'ഏറ്റവും സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ ചേച്ചീ..തന്ന സ്‌നേഹത്തിനും കരുതലിനും നന്ദി. ദൈവം അനുഗ്രഹിക്കട്ടേ' എന്നും ബ്ലെസ്ലി വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ പറഞ്ഞു. ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയായി ഉണ്ടായിരുന്ന അപര്‍ണ മള്‍ബറിയും ധന്യയ്ക്ക് ആശംസകളുമായി വന്നു. തനിക്ക് ഈ ആഘോഷത്തിനെത്താന്‍ പറ്റാത്തതിലുള്ള നിരാശയും അപര്‍ണ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha