വിവാഹം കഴിച്ച് ഇപ്പോൾ അമേരിക്കയിൽ സെറ്റിലായി; 'ജയ്' ജീവിതം തകർത്തു..?എനിക്കും ഒരു സ്വകാര്യ ജീവിതമുണ്ട്! നടി അഞ്ജലി പറയുന്നു...

2007-ൽ പുറത്തിറങ്ങിയ കട്ടാട്ട് തമിഴ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് ചുവടുറപ്പിച്ച നടിയാണ് അഞ്ജലി. തമിഴിൽ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അങ്ങാടി തെരു, ദോങ്ക നഗർ, മങ്കാത്ത എന്നീ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ താരം കയ്യിലെടുക്കുകയും ചെയ്തു. മറ്റുള്ള ഭൂരിഭാഗം തമിഴ് നടിമാരും നായകനൊപ്പം ഡാൻസ് കളിക്കാനും റൊമാൻസ് ചെയ്യാനും മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് അഞ്ജലി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയത്. തിനേഴ് വർഷത്തോളമായി അഞ്ജലി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ്. തമിഴിന് പുറമെ ചില തെലുങ്ക് സിനിമകളിലും മലയാളം സിനിമകളിലുമെല്ലാം അഞ്ജലി അഭിനയിച്ചിട്ടുണ്ട്.
അഞ്ജലിയുടെ പേരിനൊപ്പം ചേർത്ത് എപ്പോഴും കേട്ടിട്ടുള്ള ഒരു ഗോസിപ്പാണ് താരം നടൻ ജെയിയുമായി പ്രണയത്തിലായിരുന്നുവെന്നത്. ഇടയ്ക്ക് അഞ്ജലി അഭിനയത്തിൽ നിന്നും വിട്ടുനിന്നപ്പോൾ ജെയ് കാരണം അഞ്ജലിയുടെ കരിയർ വരെ നശിച്ചുവെന്നും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഒരിടയ്ക്ക് അഞ്ജലി രഹസ്യ വിവാഹം കഴിച്ച് അമേരിക്കൽ സെറ്റിലായിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തന്റെ പേരിൽ വരുന്ന ദഗോസിപ്പുകളോട് വളരെ വിരളമായി മാത്രം പ്രതികരിക്കുന്ന അഞ്ജലി തനിക്ക് നടൻ ജെയിയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ആദ്യമായി തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ. തമിഴ് യൂട്യൂബ് ചാനലിലാണ് താരം മനസ് തുറന്നത്.
നടൻ ജെയിയുടെ പേരിനൊപ്പം എന്റെ പേര് ചേർത്ത് ഗോസിപ്പുകൾ വരുന്നതിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. കാരണം അത് എന്റെ കൈയ്യിലുള്ള കാര്യമല്ല. എനിക്കും കരിയറിൽ നിരവധി വീഴ്ചകളും ഉയർച്ചകളും ഉണ്ടായിട്ടുണ്ട്. വിവാദങ്ങൾ കൊണ്ടല്ല എന്റെ കരിയറിൽ പ്രശ്നങ്ങൾ വന്നത്. സിങ്കം 2വിൽ ഡാൻസ് ഐറ്റം ഡാൻസ് ചെയ്തത് ഒഴിവാക്കാൻ പറ്റാത്ത ഒരു സാഹചര്യം വന്നതുകൊണ്ടാണ്. പാവകഥൈകളിൽ ഗ്ലാമർ കാണിച്ച് പെർഫോം ചെയ്തത് അവസരങ്ങൾ കുറഞ്ഞത് കൊണ്ടല്ല.
വിഘ്നേഷ് ശിവൻ എന്നോട് കഥ പറഞ്ഞശേഷം തീരുമാനം പറയാൻ ഒരു ദിവസം സമയം വിക്കിയോട് ഞാൻ ചോദിച്ചിരുന്നു. മുമ്പ് ഞാൻ അത്തരം റോളുകൾ ചെയ്തിരുന്നില്ല. മാത്രമല്ല അത്രയും ബോൾഡായ വേഷം ചെയ്യാൻ മുമ്പ് അവസരം കിട്ടിയിട്ടില്ല. പിന്നെ ഞാൻ ആലോചിച്ചു എപ്പോഴും ഒരേ രീതിയുള്ള കഥാപാത്രം ചെയ്യുന്നതിന് പകരം കുറച്ച് മാറ്റി ചിന്തിക്കാമെന്ന്. അങ്ങനെയാണ് പാവ കഥൈകളിൽ ബോൾഡായി അഭിനയിച്ചത്. ഷൂട്ടിങിന് മുമ്പ് എല്ലാ സീനുകളെ കുറിച്ചും വിക്കി പറഞ്ഞിരുന്നു.
അഭിനയം തുടങ്ങിയ സമയത്ത് എന്നെ കുറിച്ച് വരുന്ന എല്ലാ ഗോസിപ്പും കേട്ട് വിഷമിച്ചിരുന്നു ഞാൻ. പിന്നെ അത് ശ്രദ്ധിക്കാതെയായി. ഞാൻ വിവാഹിതയായിയെന്നും അമേരിക്കയിൽ സെറ്റിലായിയെന്നും വരെ ഗോസിപ്പുകൾ ഞാൻ വായിച്ചിട്ടുണ്ട്. അത് മോശം വാർത്തയായിരുന്നില്ല. പക്ഷെ കേട്ടപ്പോൾ ചിരിവന്നു. ഞാൻ പോലും അറിയാതെ എന്റെ വിവാഹം നടന്നല്ലോ എന്നുവരെ ഞാൻ ആലോചിച്ചു. നിന്റെ കല്യാണം കഴിഞ്ഞുവോയെന്ന് അമ്മ വരെ ചോദിച്ചിരുന്നു.
ആ ഗോസിപ്പ് വന്ന ശേഷം ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഞാൻ പറയാറുണ്ട് എന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന്. എപ്പോൾ വിവാഹിതയാകുമെന്നത് അറിയില്ല. വിവാഹത്തെ കുറിച്ചുള്ള ചോദ്യം കേൾക്കാറുണ്ട്. കൊമേഴ്സ്യൽ നായികയാകണമെന്നത് ആഗ്രഹമില്ല. ഞാൻ അണ്ടറേറ്റഡ് നായികയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്റെ ഗോൾ നല്ല കഥാപാത്രങ്ങളും സിനിമയും ചെയ്യുക എന്നതാണ്. മറക്കണം എന്ന് ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഞാൻ ഹാപ്പിയാണ്' അഞ്ജലി പറയുന്നു. നിലവിൽ ജാൻസി എന്ന വെബ് സീരീസിൽ അഭിനയിക്കുകയാണ് താരം.
https://www.facebook.com/Malayalivartha