തന്നെ തകര്‍ക്കണമെന്ന് വിചാരിക്കുന്നവര്‍ക്ക് ടിപ്പുമായി ബിഗ്‌ബോസ് താരം ഡോ.റോബിന്‍

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍. മലയാളം ബിഗ് ബോസില്‍ പങ്കെടുത്ത ഒരു മത്സരാര്‍ഥിക്കും കിട്ടാത്ത ഫാന്‍ബേസും റീച്ചും മത്സരം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും കിട്ടുന്ന വ്യക്തി കൂടിയാണ് റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി താരം സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ്‍ ആരംഭിക്കാനിരിക്കെ കൂടുതൽ വെളിപ്പെടുത്തലുകളുമായി റോബിൻ രംഗത്ത് എത്തി. താന്‍ കാരണം ഇനി വരന്‍ പോവുന്ന ബിഗ് ബോസിന് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്നാണ് റോബിനിപ്പോള്‍ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. റോബിന്റെ വാക്കുകൾ ഇങ്ങനെ...
ഞാന്‍ ചെയ്യുന്നത് പ്രശസ്തിയ്ക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടലാണെന്ന് പറയുന്നവര്‍ അങ്ങനെ തന്നെ പറഞ്ഞ് കൊണ്ടിരിക്കട്ടേ. റോബിനെ പറ്റി നെഗറ്റീവ് പറയണമെന്നുള്ള ചിലര്‍ പൈസ കൊടുത്ത് ചെയ്യിപ്പിക്കുന്നുണ്ട്. അതിന് കാരണമെന്താണ്, ഞാന്‍ വളരുന്നത് കൊണ്ടാണ്. അത് തന്നെ ബാധിക്കില്ല. ഞാന്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. ഞാന്‍ ആരെയും കൊല്ലാന്‍ പോയിട്ടില്ല, മയക്ക് മരുന്ന് വില്‍ക്കാന്‍ പോവുകയോ ഒന്നും ചെയ്തിട്ടില്ല. അത് ചെയ്യുന്നത് വരെ എന്നെ ആര്‍ക്കും അങ്ങനെ വിധിക്കാന്‍ പറ്റില്ലെന്ന് റോബിന്‍ പറയുന്നു.
എന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ അടുത്ത ബിഗ് ബോസിനെ ബാധിക്കുമോ എന്ന് ചിന്തിക്കുന്നവരുണ്ട്. അക്കാര്യത്തില്‍ ഞാന്‍ ഇടപെടാന്‍ വരില്ല. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അടുത്ത സീസണ്‍ ഞാന്‍ കണ്ട് കൊണ്ടേയിരിക്കുകയുള്ളു. ബിഗ് ബോസ് അവിടെ കഴിഞ്ഞു. അതെന്റെ ജീവിതത്തില്‍ ഒത്തിരി സഹായിച്ചു. അതില്‍ കടപ്പാടുണ്ട്. ഞാനിപ്പോള്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോവുയാണ്.
അടുത്ത സീസണില്‍ ആരെയും ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ ഞാന്‍ പോവില്ലെന്നും റോബിൻ പറയുന്നു. എന്നെ തകര്‍ക്കണമെന്ന് വിചാരിക്കുന്നവര്‍ക്ക് ഒരു ടിപ്പ് പറഞ്ഞ് തരാം. എന്നെ പറ്റി മിണ്ടാതിരിക്കുക എന്നതാണ് അത്. എങ്കില്‍ മാത്രമേ ഈ പ്രശസ്തി കുറയുകയുള്ളു. ചിലര്‍ നെഗറ്റീവ് കമന്റിടുമ്പോള്‍ അത് വീണ്ടും കത്തിക്കയറും. അതെനിക്ക് ഗുണമാണ് ചെയ്യുന്നത്. ഒരു മാസം മിണ്ടാതെ ഇരുന്നാല്‍ ഇതെല്ലാം അവസാനിക്കുമെന്നും റോബിൻ പറയുന്നു.
https://www.facebook.com/Malayalivartha