Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

അവളെ തേടി മലേഷ്യയില്‍ പോയി... പ്രതീക്ഷിച്ചത് സെക്‌സ് ആയിരുന്നു: പക്ഷെ നടന്നത് മറ്റൊന്ന്:- 42-ാം വയസിൽ വെളിപ്പെടുത്തലുമായി 'ബോയ്സ്' ലെ താരം മണികണ്ഠൻ

01 JANUARY 2023 04:55 PM IST
മലയാളി വാര്‍ത്ത

പുതുമുഖങ്ങളെ അണിനിരത്തി എസ്. ശങ്കർ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ചിത്രമാണ് ബോയ്സ്. കൗമാര ജീവിതത്തിന്റെ തകർച്ചകൾ അനുഭവിക്കുന്ന ആറ് യുവാക്കളെ ചുറ്റിപ്പറ്റി നടക്കുന്ന ചിത്രത്തിൽ സിദ്ധാര്‍ത്ഥ്, ജനീലിയ, ഭരത്, നകുല്‍ എസ് തമാന്‍ എന്നിവര്‍ക്കൊപ്പം മണികണ്ഠനും സിനിമയില്‍ അഭിനയിച്ചു. നായിക ജെനീലിയ ഡിസൂസ ദക്ഷിണ സിനിമയിലെ ഏറ്റവും ആരാധ്യരായ മുൻനിര നായികമാരിൽ ഒരാളായി മാറി. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എസ് എസ് തമൻ സംഗീത ലോകത്ത് ചുവടുറപ്പിച്ചു.

ഇപ്പോൾ തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീതസംവിധായകരിൽ ഒരാളാണ് തമൻ. നടൻ സിദ്ധാർതടക്കം കരിയറില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയപ്പോള്‍ അതില്‍ എങ്ങും എത്താതെ പോയ ഒരേ ഒരു നടന്‍ മണികണ്ഠനാവുകയായിരുന്നു. ബോയിസിന് ശേഷം ചില സിനിമകള്‍ ചെയ്തുവെങ്കിലും സിനിമയിൽ ശോഭിക്കാൻ മണികണ്ഠനായില്ല. ഇപ്പോഴിതാ ഒരു നടനെന്ന നിലയിൽ താൻ പരാജയപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ഷക്കീലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെ കുറിച്ച് മണികണ്ഠന്‍ മനസ് തുറക്കുകയായിരുന്നു.


അച്ഛന് രണ്ട് മൂന്ന് ഭാര്യമാര്‍ ഉണ്ടായിരുന്നു. ചേച്ചി ഒരു അമ്മയ്ക്ക് ജനിച്ചതാണ്, അനിയന്‍ മറ്റൊരു അമ്മയ്ക്കും. ഞാനും അനിയത്തിയും എന്റെ അമ്മയില്‍ ജനിച്ചതാണ്. അങ്ങനെ ആകെ മൊത്തം കണ്‍ഫ്യൂഷനായിരുന്നു അച്ഛന്റെ ദാമ്പത്യ ജീവിതം. അച്ഛന്‍ ഇപ്പോള്‍ മരിച്ചു. ചെറുപ്പം മുതലേ ഡാന്‍സില്‍ എനിക്ക് വലിയ താത്പര്യം ആയിരുന്നു. അത് എങ്ങിനെ വന്നു എന്ന് അറിയില്ല. കലാമാസ്റ്ററുടെ ഡാന്‍സ് ഗ്രൂപ്പിലാല്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ബോയിസ് എന്ന സിനിമ വന്നത്. അതിന് ശേഷം നായകനായും വില്ലനായും പല സിനിമകളിലും അഭിനയിച്ചു. ചില സിനിമകളില്‍ അഭിനയിച്ചത് എന്റെ ഓര്‍മയില്‍ പോലും ഇല്ല.

പല സിനിമകളും വലിയ രീതിയില്‍ റീച്ചായില്ല. തിരിഞ്ഞു നോക്കുമ്പോള്‍ അത്ര മനോഹരമായ ഓര്‍മകള്‍ ഒന്നും എനിക്കില്ല. കുറേ കഷ്ടങ്ങള്‍, വഞ്ചനകള്‍, തോല്‍വികള്‍ ഒക്കെയാണ് ഞാന്‍ അനുഭവിച്ചത്. എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളെയും അഭിമുഖീകരിച്ചിട്ടുണ്ട്. അതൊന്നും ഞാന്‍ എന്റെ ജീവിത വിധി എന്ന് പറഞ്ഞ് പഴിക്കില്ല. പല തരത്തിലും അതിനെല്ലാം കാരണക്കാരന്‍ ഞാനും കൂടെയാണ്. എന്റെ അറിവില്ലായ്മയാണ്. മലേഷ്യയിലുള്ള ഒരു പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ എന്നെ പരിചയപ്പെട്ടു. അവളെ തേടി മലേഷ്യയില്‍ പോയി, അവിടെ ഞങ്ങള്‍ നാലഞ്ച് ദിവസം കൂടെ ഒരുമിച്ച് നിന്നില്ല, അതിനുള്ളില്‍ തന്നെ പല തരത്തിലുള്ള ടോര്‍ച്ചറിങ് ഞാന്‍ അവളില്‍ നിന്നും അനുഭവിച്ചു.

പല കാരണങ്ങള്‍ പറഞ്ഞ് എന്റെ കൈയ്യിലുള്ള കാശ് എല്ലാം അവള്‍ വാങ്ങി, എപ്പോഴും പ്രശ്‌നങ്ങളെ കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്നു. താമസിക്കാന്‍ നല്ല ഒരു മുറി പോലും തന്നില്ല. അവളോട് വലിയ പ്രണയം ഉണ്ടായിട്ട് പോയതല്ല, അവള്‍ക്കും എനിക്കും എന്തോ ഒരു അട്രാക്ഷന്‍ ഉണ്ടായിരുന്നു. കുറേ ആയില്ലേ തനിച്ച് ജീവിയ്ക്കുന്നു, നമുക്ക് ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാം, നീ മലേഷ്യയിലേക്ക് വാ എന്ന് അവള്‍ നിര്‍ബന്ധിച്ചത് പ്രകാരം ആണ് ഞാന്‍ പോയത്. സത്യം പറഞ്ഞാല്‍ ഞാന്‍ പ്രതീക്ഷിച്ചത് സെക്‌സ് ആണ്. അതിന് വേണ്ടിയാണ് പോയത്.

എനിക്കൊരു പെണ്ണിനെ ഇഷ്ടപ്പെട്ടു, ഞാന്‍ അവളെ കാണാന്‍ പോകുകയാണ് എന്ന് പറഞ്ഞാണ് ഞാന്‍ പോയത്. എന്തും തുറന്ന് പറയുന്ന ആളാണ് ഞാന്‍. എനിക്ക് ഇതുവരെ കല്യാണം ആയിട്ടില്ല. കല്യാണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാം എനിക്ക് അതിനുള്ള പക്വത ആയിട്ടില്ല എന്ന് അമ്മ പറയും. ഇപ്പോള്‍ എനിക്ക് 42 വയസ്സ് ആയി. പറ്റിക്കപ്പെടാന്‍ വേണ്ടി, സെക്‌സിന് മാത്രം ആഗ്രഹിച്ച് മലേഷ്യ വരെ പോകണമായിരുന്നോ, അതാണ് ആവശ്യമെങ്കില്‍ ഇവിടെ സെക്‌സ് വര്‍ക്കേഴ്‌സ് ഉണ്ടല്ലോ എന്ന് ഷക്കീല ചോദിച്ചപ്പോള്‍, രണ്ട് പേരും ഇഷ്ടപ്പെട്ട് ചെയ്യുന്നതായിരിക്കണം സെക്‌സ് എന്നായിരുന്നു മണികണ്ഠന്റെ മറുപടി.

 

പ്രണയം അല്ല, അതേ സമയം കാശിന് വേണ്ടിയും ആവരുത്. ഇഷ്ടപ്പെട്ട് ചെയ്യണം എന്ന് ആഗ്രഹിച്ചാണ് മലേഷ്യ വരെ പോയത്. ഈ പ്രായത്തിനിടയില്‍ ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഒരു പ്രണയം ഉണ്ട്. അത് കല്യാണത്തില്‍ എത്തുമോ എന്ന് അറിയില്ല. പക്വതയില്ലാത്ത വയസ്സില്‍ ഒരു മൂന്ന് നാല് പ്രണയം ഉണ്ടായിരുന്നു. പക്വത എത്തിയപ്പോഴുള്ള പ്രണയം കോംപ്ലിക്കേറ്റഡ് ആയി. എന്റെ കല്യാണം ഇപ്പോഴും നടക്കാത്തതിന് ഞാന്‍ ആരെയും കുറ്റം പറയില്ല, അവിടെ എവിടെയോ എന്റെ തെറ്റ് ഉണ്ട്.

ഇപ്പോള്‍ ഞാന്‍ സിനിമയില്‍ ചെറിയ ചെറിയ റോളുകളാണ് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് ജീവിയ്ക്കുന്ന ആ നിമിഷമാണ് പ്രധാനം. കഴിഞ്ഞ കാലത്തെ കുറിച്ചും വരാനിരിയ്ക്കുന്ന കാലത്തെ കുറിച്ചും ഞാന്‍ ചിന്തിക്കാറുമില്ല, അതോര്‍ത്ത് ദുഃഖിക്കാറും ഇല്ല. എന്താണോ പ്രസന്റില്‍ സംഭവിയ്ക്കുന്നത്, അത് അഗീകരിക്കുക. അതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഏറ്റെടുത്ത് കഴിഞ്ഞാല്‍ നിരാശയില്ല- മണികണ്ഠന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (24 minutes ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (28 minutes ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (45 minutes ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (1 hour ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (1 hour ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (1 hour ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (2 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (3 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (3 hours ago)

Malayali Vartha Recommends