സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

2011ന് ശേഷമുള്ള രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന് (സെൻസസ്) സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. ജൂലായ് 30വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം അടുത്തവർഷം ഫെബ്രുവരിയിൽ.
വീടുകളുടെ പട്ടിക തയ്യാറാക്കിയുള്ള പാർപ്പിട സെൻസസാണ് ആദ്യം നടത്തുക. ഇന്നുമുതൽ വീടുകളിലെത്തി എന്യൂമറേറ്റർമാർ 34 ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ സ്മാർട്ട്‌ഫോണിലെ ആപ്പ് വഴി ശേഖരിക്കും.
ചോദ്യങ്ങളിൽ വീടിന്റെ സ്ഥിതി,മേൽക്കൂര,കുടിവെള്ള സൗകര്യം,കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺനമ്പർ തുടങ്ങിയവ ഉൾപ്പെടും. ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാംഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കും.
അതേസമയം, സർക്കാർ സ്കൂളുകളിലെ പകുതിയോളം അദ്ധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയുള്ളത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുമോയെന്ന് ആശങ്കയുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിലെ 80 ശതമാനത്തോളം അദ്ധ്യാപകർക്കും ഡ്യൂട്ടിയുണ്ട്. സ്കൂൾ സമയത്തിനു മുമ്പോ ശേഷമോ വിവരശേഖരണത്തിന് സമയം കണ്ടെത്തണമെന്നാണ് നിർദ്ദേശമെങ്കിലും അത് പ്രായോഗികക്കേണ്ടതാണ്.
https://www.facebook.com/Malayalivartha





















