ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും. പി എസ് പ്രശാന്തിന്റെ ഭരണ സമിതിക്കെതിരെ പ്രത്യേകം കേസെടുക്കണോ എന്നതിൽ തീരുമാനമായിട്ടില്ല. പുതിയ കേസെടുത്താൽ കുറ്റപത്രം വൈകുമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
മൂന്നാം എഫ്ഐആർ എടുക്കുന്നതിൽ എഡിജിപി എച്ച് വെങ്കിടേഷ് ആണ് നിയമോപദേശം തേടുക. നിലവിലെ കേസിനൊപ്പം അന്വേഷിക്കണമോ പുതിയ കേസ് വേണോയെന്നതിലാണ് ഇതുവരെ തീരുമാനമാകാത്തത്. കോടതി ഉത്തരവിൽ പുതിയ കേസെടുക്കണമോയെന്ന് വ്യക്തമാക്കുന്നില്ലെന്നും എസ്ഐടി പറയുന്നു.
"
https://www.facebook.com/Malayalivartha





















