മഞ്ജുവാര്യരെ വിടാതെ മകൾ ചേർത്ത് പിടിച്ചു: ലേഡി സൂപ്പർ സ്റ്റാറിനെക്കുറിച്ച് 'ആ വെളിപ്പെടുത്തൽ'

മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് മഞ്ജു മലയാളികൾക്ക് സമ്മാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ മഞ്ജു ഇന്നും മലയാളികളെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഏത് കഥാപാത്രവും മഞ്ജുവിന്റെ കൈകളിൽ ഭദ്രമാണ്. അഭിനയത്തിനൊപ്പം തന്നെ നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടെയാണ് മഞ്ജു വാര്യർ. ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിട്ട വ്യക്തി, ജീവിതം ആസ്വദിക്കുന്ന സ്ത്രീ, പലരെയും പല തരത്തിൽ മഞ്ജു എന്ന നടി സ്വാധീനിക്കുന്നു. വിജയവും പരാജയവും ഒരുപോലെ കരിയറിൽ വന്നുപോകുന്നെങ്കിലും, അതൊന്നും ടിയുടെ താരമൂല്യം കുറയ്ക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.
ഇപ്പോഴിതാ മേരി ആവാസ് സുനോ എന്ന സിനിമയിൽ മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ശിവദ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്ന് പറച്ചിൽ. 'മഞ്ജു ചേച്ചിയുടെ കൂടെ അഭിനയിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. എനിക്കും അമ്മയ്ക്കും ഒരുപോലെ. പക്ഷെ മഞ്ജു ചേച്ചിയുടെ കൂടെ എങ്ങനെ അഭിനയിക്കാനാണ്, ചേച്ചിയൊരു ഹീറോയിനാണല്ലോ, പിന്നെ ഞാനെന്താ ചെയ്യുകയെന്ന് ആലോചിച്ചിരുന്നു.
നീ എപ്പോഴെങ്കിലും മഞ്ജു ചേച്ചിയുടെ കൂടെ അഭിനയിക്കണമെന്ന് അമ്മ പറയുമായിരുന്നു. അമ്മ ഒരു പടം പ്രൊഡ്യൂസ് ചെയ്യ്, എന്നിട്ട് അഭിനയിക്കാമെന്ന് ഞാൻ കളിയാക്കി പറയുമായിരുന്നു. പക്ഷെ മേരി ആവാസ് സുനോയിൽ എനിക്ക് കോൾ വന്നപ്പോൾ ഭയങ്കര ഹാപ്പിയായി. എന്നേക്കാളും കൂടുതൽ സന്തോഷം അമ്മയ്ക്കായിരുന്നു. നമ്മൾ ചെറുപ്പത്തിലേ മുതൽ സിനിമകൾ കണ്ട് ചേച്ചിയെ അത്ര ആരാധനയോടെ നോക്കിക്കണ്ടൊരു ആളാണ്.
ഞങ്ങൾ താമസിച്ചതിന്റെ അടുത്ത് വന്നായിരുന്നു ചേച്ചി സ്ക്രിപ്റ്റ് കേട്ടത്. മോളുള്ളത് കൊണ്ട് എനിക്ക് ഹോട്ടലിൽ താമസിക്കാനിഷ്ടമല്ലായിരുന്നു. ഒരു അപാർട്മെന്റ് എടുത്തു. മഞ്ജു ചേച്ചിയുടെ അടുത്ത് വന്ന് മോൾ ഭയങ്കര കളിയായിരുന്നു. ചേച്ചി ഒരിതുമില്ലാതെ ഇവളുടെ കൂടെ ഒളിച്ച് കളിക്കുകയാണ്. ഞാൻ വിളിച്ചിട്ട് വരുന്നില്ല. അപ്പോൾ കണ്ടതേയുള്ളൂ. ഒന്നര വയസേ ആയിട്ടുള്ളൂ. അവളിങ്ങനെ ചേച്ചിയെ അള്ളിപ്പിടിച്ചിരിക്കുകയാണ്.
ഇവിടെ നിൽക്കട്ടെ ശിവദാ, കുഴപ്പമില്ലെന്ന് ചേച്ചി. ഭയങ്കര രസം തോന്നി എനിക്കാ മൊമന്റ്. മലയാളത്തിലെ സൂപ്പർ സ്റ്റാറെന്നറിയപ്പെടുന്ന ആൾ. ചേച്ചിയുടെ കൂടെ നിൽക്കുമ്പോൾ ഭയങ്കര ഓറയാണ്. ഭയങ്കര സ്റ്റെെലിഷുമല്ലേ. ചേച്ചി ഇന്നേത് ഡ്രസിലാണെന്ന് നോക്കി ഞാൻ നിൽക്കും. എവിടെ നിന്നാണ് വസ്ത്രങ്ങളെന്ന് ഞാൻ ചോദിക്കുകയും ചെയ്തു. മലയാളത്തിൽ പ്രഗൽഭരായ ഒട്ടനവധി നടിമാർ മുൻപെ വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനെ പോലെ മറ്റാെരു നടിയും ഇത്രമാത്രം പ്രേക്ഷക സ്നേഹം അനുഭവിച്ചിട്ടില്ലെന്ന് സിനിമാ ലോകം പറയുന്നു. വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങി.
സിനിമ. സിനിമ പക്ഷെ പരാജയപ്പെട്ടു. ഇതിന് മുമ്പിറങ്ങിയ ആയിഷയെന്ന സിനിമ വിജയിച്ചിരുന്നു. ഒപ്പം തമിഴിൽ ചെയ്ത് തുനിവ് എന്ന സിനിമയും ഹിറ്റായി. അസുരൻ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മഞ്ജു ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു തുനിവ്.
ഓഫ് സ്ക്രീനിൽ ആഘോഷിക്കപ്പെടുമ്പോഴും ഓൺസ്ക്രീനിൽ മലയാളികൾ സ്നേഹിച്ച പഴയ മഞ്ജു തിരിച്ചെത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെടുന്ന ആരാധകരുമുണ്ട്. ലൂസിഫർ എന്ന സിനിമയിൽ മാത്രമാണ് പഴയ മഞ്ജുവിനെ കുറച്ചെങ്കിലും കാണാനായതെന്ന് ഇവർ പറയുന്നു. നടിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴിലും മലയാളത്തിലും ബോളിവുഡിലുമായി തന്റെ സിനിമാ തിരക്കുകളിലാണ് നടി.
https://www.facebook.com/Malayalivartha