കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിപ്പോയ ഒരു അമ്മയും അച്ഛനും... കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് നടൻ വിവേക് ഗോപൻ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് നടൻ വിവേക് ഗോപൻ പങ്കുവച്ച കുറിപ്പ് കണ്ണീരണിയ്ക്കുന്നു. എന്തു ചെയ്യണം എന്തു പറയണം എന്നറിയാതെ വിറങ്ങലിച്ചു നിൽക്കുന്ന ഒരു കൂട്ടം മനുഷ്യർ.. കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിപ്പോയ ഒരു അമ്മയും അച്ഛനും.. ഹൃദയം നിലച്ചു പോകുന്നത് പോലെയാണ് അവിടേക്കു കയറി ചെന്നപ്പോൾ തോന്നിയത്..
കുരുന്നുകൾക്ക് വഴി കാട്ടേണ്ടവന്റെ വഴിപിഴച്ച ചെയ്തി കാരണം ജീവൻ വെടിയേണ്ടി വന്ന യുവ ഡോക്ടറുടെ വീട്.. സർക്കാർ സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വവും ഉത്തരവാദിത്വം ഇല്ലായ്മയും മൂലം നഷ്ടമായത് ഒരു കുടുംബത്തിന്റെയും ഈ സമൂഹത്തിന്റെയും പ്രതീക്ഷകളാണ്.. കുട്ടിക്കാലം മുതൽ ആതുരസേവനം സ്വപ്നം കണ്ടു അതിനു വേണ്ടി പ്രയത്നിച്ചു നേടിയെടുത്ത പ്രതീക്ഷകളെ ആണ് ആ നരാധമൻ തല്ലിപ്പൊഴിച്ചത്..
ഇന്ന് ഈ സമൂഹത്തിനു വേണ്ടുന്നത് വിശദീകരണങ്ങളും പത്രസമ്മേളനങ്ങളും അന്തിചർച്ചകളുമല്ല.. പകരം ആത്മവിശ്വാസത്തോടെ സുരക്ഷിതമായി ആതുര സേവനം ചെയ്യാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ്..ഇനിയൊരു ദുരന്തം ക്ഷണിച്ചു വരുത്താതിരിക്കുന്നതോടൊപ്പം സ്വന്തം ജീവിതം ബലികൊടുക്കേണ്ടി വന്ന ഡോക്ടർ.വന്ദന ദാസിന്റെ ഓർമ്മകൾ നിലനിൽക്കുന്നതിനായി സർക്കാർ ഈ യുവഡോക്ടറുടെ പേരിൽ ഡോക്ടർ ആകാൻ മോഹിക്കുന്ന നിർധനരായ എംബിബിഎസ് കുട്ടികൾക്കായി ഒരു സ്കോളർഷിപ് ഏർപ്പെടുത്തണമെന്ന ഒരു അഭ്യർത്ഥന മുന്നിൽ വയ്ക്കുകയാണ്.. ഓർമ്മകൾ മരിക്കാതിരിക്കാൻ.. ഇനിയൊരു ഓർമ്മപ്പെടുത്തൽ ഉണ്ടാകാതിരിക്കാൻ.. എന്നായിരുന്നു വിവേക് പങ്കുവച്ചത്.
കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപിയും വന്ദനയുടെ വീട് സന്ദർശിച്ചിരുന്നു. വൈകാരികമായ പ്രതികരണങ്ങളായിരുന്നു സുരേഷ് ഗോപി നടത്തിയത്. കുടുംബത്തെ ആശ്വസിപ്പിച്ച താരം മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തിയെന്നും അവ മുഖ്യമന്ത്രി സന്ദർശിച്ച് അറിയിക്കുമെന്നും വ്യക്തമാക്കി. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ആ കുടുംബത്തിന്റെ ജീവിതത്തിൽ അവശേഷിക്കുന്ന സ്വപ്‌നങ്ങൾ പൊലിഞ്ഞു പോയെന്ന് അദ്ദേഹം പറഞ്ഞു.
കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല. ദുരന്തത്തെക്കാൾ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം സ്വയം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഒന്ന് ഞാന്‍ കാണണമെന്നാണ് അത്യാവശ്യമായി അവര്‍ പറയുന്നത്. അവര്‍ക്ക് ചില അങ്കലാപ്പുകളുണ്ട്. അദ്ദേഹത്തോട് അവര്‍ അത് പറഞ്ഞിട്ടുണ്ട് എങ്കിലും അദ്ദേഹവുമായി സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു. ഞാനതിന് ശ്രമിക്കുന്നതാണ്. അതിനപ്പുറം ഒന്നും പറയാനില്ല", സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha