സിനിമ നിര്‍മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു....വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കവേയാണ് അന്ത്യം.... സൂപ്പര്‍ഹിറ്റ് സിനിമയായ ചിത്രം ഉള്‍പ്പടെ നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്, സംസ്‌കാരം നാളെ തൃശൂരില്‍

സിനിമ നിര്‍മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. തൃശ്ശൂര്‍ പട്ടിക്കാട്ടെ വീട്ടില്‍ ആയിരുന്നു അന്ത്യം. സൂപ്പര്‍ഹിറ്റ് സിനിമയായ ചിത്രം ഉള്‍പ്പടെ 22 സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ വിതരണം ചെയ്തിട്ടുണ്ട്. സംസ്‌കാരം നാളെ വൈകിട്ട് തൃശ്ശൂരിലെ വീട്ടില്‍.
ചിത്രം, അമൃതംഗമയ, കിഴക്കുണരും പക്ഷി,വന്ദനം, അഹം, ഊമ പെണ്ണിന് ഉരിയാടാ പയ്യന്‍, എന്നിവയാണ് പികെആര്‍പി പിള്ള നിര്‍മിച്ച പ്രധാന ചിത്രങ്ങള്‍. ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറിലാണ് ശ്രദ്ധേയമായ ഈ ചലച്ചിത്രങ്ങള്‍ പിറന്നത്. 1984ലാണ് അദ്ദേഹം ആദ്യ ചിത്രം നിര്‍മിക്കുന്നത്. വെപ്രാളം എന്നായിരുന്നു ചിത്രത്തിന്റെ പേര്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഹിറ്റ് ചിത്രമായ പ്രിയദര്‍ശന്‍ സിനിമ ചിത്രം പി.കെ.ആര്‍ പിള്ളയുടെ സിനിമാ ജീവിതത്തിലേയും മലയാള സിനിമാ മേഖലയുടെ വളര്‍ച്ചയുടേയും നാഴികക്കല്ലായി മാറി.
https://www.facebook.com/Malayalivartha