"ഗരുഡ"ന്റെ സെറ്റിൽ ജോയിൻ ചെയ്ത് സുരേഷ്‌ഗോപി: ചിത്രം പങ്കുവച്ച് ലിസ്റ്റിൻ സ്റ്റീഫൻ

മലയാള സിനിമയിലെ മാസ്സ് ഡയലോഗുകൾ കൊണ്ട് പ്രേക്ഷക ഹൃദയം കവർന്നെടുക്കുന്ന ഒരു ആക്ഷൻ ഹീറോ ആണ് സുരേഷ് ഗോപി. അദ്ദേഹം നല്ലൊരു നടൻ മാത്രമല്ല നല്ലൊരു രാഷ്ട്രീയക്കാരനും ,നല്ലൊരു മനസിന്റെ ഉടമ കൂടിയാണ്. പാവങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെന്നു വേണ്ട സഹായം ചെയ്യാനും ഈ മനുഷ്യ സ്നേഹിക്കു ഒരു മടിയും കാണില്ല. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാവുന്ന സുരേഷ് ഗോപിയുടെ മാസ് സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിൻ്റെ വീട്ടിൽ സുരേഷ് ഗോപി കഴിഞ്ഞ ദിവസം എത്തിയിരുന്നു.
വന്ദനയുടെ കുടുംബത്തെ നേരിൽക്കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. ഒരു മണിക്കൂറിലധികം സമയം സുരേഷ് ഗോപി വന്ദനയുടെ അച്ഛനും അമ്മയ്ക്കും ഒപ്പം ചെലവഴിച്ചു. വന്ദനയുടെ വീട് സന്ദർശിച്ചതിന് പിന്നാലെ പുതിയ ചിത്രത്തിൽ ജോയിൻ ചെയ്ത റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്. സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-ാമത് ചിത്രം "ഗരുഡ"ന്റെ സെറ്റിലാണ് സുരേഷ്‌ഗോപി ജോയിൻ ചെയ്തത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. സുരേഷ് ഗോപി ചിത്രത്തിന്‍റെ ഷൂട്ടിംഗിന് എത്തിയ ചിത്രങ്ങള്‍ നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. മട്ടാഞ്ചേരിയിൽ നടക്കുന്ന ഷൂട്ടിംഗിൽ സിദ്ധിഖ്, ജഗദീഷ് എന്നിവർക്കൊപ്പമുള്ള സീനുകളാണ് ചിത്രീകരിക്കുന്നത്. നവാഗതനായ അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. സംവിധായകൻ മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിന് ഏറെ പ്രത്യേകതകളുമുണ്ട്. മിഥുൻ മാനുവലിന്റെതാണ് തിരക്കഥ. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.
മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. വന്ദനയുടെ വീട്ടിൽ എത്തിയ സുരേഷ് ഗോപിയോട് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് ചില കാര്യങ്ങൾ ധരിപ്പിക്കണമെന്ന് മോഹൻദാസ് ആവശ്യപെട്ടിരുന്നു. കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു കൊള്ളാം എന്ന് സുരേഷ് ഗോപി ഉറപ്പു നൽകിയിട്ടുണ്ട്. എന്തായാലൂം ആ ഉറപ്പ് സുരേഷ് ഗോപി പാലിക്കും. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും വന്ദനയുടെ കുടുംബത്തിന് വേണ്ടി മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും. വികാരാധീനനായാണ് സുരേഷ് ഗോപി വന്ദനയുടെ മാതാപിതാക്കൾക്ക് വേണ്ടി മാധ്യമങ്ങളോട് സംസാരിച്ചത്.
സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ആ കുടുംബത്തിന്റെ ജീവിതത്തിൽ അവശേഷിക്കുന്ന സ്വപ്‌നങ്ങൾ പൊലിഞ്ഞു പോയെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല.
ദുരന്തത്തെക്കാൾ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം സ്വയം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഒന്ന് ഞാന്‍ കാണണമെന്നാണ് അത്യാവശ്യമായി അവര്‍ പറയുന്നത്. അവര്‍ക്ക് ചില അങ്കലാപ്പുകളുണ്ട്. അദ്ദേഹത്തോട് അവര്‍ അത് പറഞ്ഞിട്ടുണ്ട് എങ്കിലും അദ്ദേഹവുമായി സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു. ഞാനതിന് ശ്രമിക്കുന്നതാണ്. അതിനപ്പുറം ഒന്നും പറയാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha