Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

സുധി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് അട്ടിമറിയോ..? നിർണായക വെളിപ്പെടുത്തലുമായി സുധിയുടെ ഡ്രൈവർ...

07 JUNE 2023 04:10 PM IST
മലയാളി വാര്‍ത്ത

തിങ്കളാഴ്ച രാവിലെ പനമ്പിക്കുന്നിലുണ്ടായ അപകടത്തിലാണ് സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും ഒരുപോലെ തിളങ്ങിയ കൊല്ലം സുധി മരിച്ചത്. പിക്കപ്പുമായി കൂട്ടിയിടിച്ച് കാറിലകപ്പെട്ട സുധിയെ എയർബാഗ് മുറിച്ച് മാറ്റിയാണ് പുറത്തെടുത്തത്. താരങ്ങൾ അപകടത്തിൽപ്പെട്ട സ്ഥലം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാരും പറയുന്നു. മുന്‍ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയര്‍ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ച് സുധിയുടെ വാരിയെല്ലുകള്‍ തകര്‍ന്നു. ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

തലയില്‍ ചെവിയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെങ്കിലും, തകര്‍ന്ന വാരിയെല്ലുകള്‍ ആന്തരികാവയവങ്ങളില്‍ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാകുന്നതായി പോലീസും പറഞ്ഞു. സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന് വ്യക്തമല്ല. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കൊല്ലം സുധിയുടെ ഡ്രൈവറും സുഹൃത്തുമായ ലിജോ ജോൺസൺ ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുകയാണ്....

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

കുറച്ച് കാലമായി പുള്ളിയുടെ കൂടെ പ്രോഗാമിനും വർക്കിനും പോകാറുണ്ട്. സ്നേഹമുള്ള മനുഷ്യനായിരുന്നു. നമ്മളോടൊക്കെ ഭയങ്കര കാര്യമായിരുന്നു. ഫാമിലിയെ പോലെയായിരുന്നു ഞങ്ങൾ. കൂട്ടുകാരെ പോലെ തന്നെയായിരുന്നു. കുറെ പ്രോഗാമിന് ഒരുമിച്ച് പോയിട്ടുണ്ട്. സുധി ചേട്ടന്റെ വണ്ടിയിൽ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്. സുധി ചേട്ടന്റെ കൂടെ യാത്ര ചെയ്യുമ്പോൾ നല്ല സ്നേഹവും കാര്യവുമാണ്. നമുക്ക് എന്ത് വേണമെന്ന് പറഞ്ഞാലും അപ്പോൾ തന്നെ ചെയ്ത് തരും. എന്നെ അനിയനെ പോലെയാണ് കണ്ടത്. എന്റെ പെങ്ങളുടെ കല്യണത്തിനാണെങ്കിലും വീട്ടിലെ എന്ത് ആവിശ്യത്തിനാണെങ്കിലും സുധി ചേട്ടൻ എത്തും.

 

അദ്ദേഹം വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ സേഫ്റ്റിയ്ക്ക് പ്രാധാന്യം കൊടുക്കും. ഓവർ സ്പീഡിൽ പോകണ്ട, ഓവർ ടേക്ക് ചെയ്യേണ്ട എന്ന് എപ്പോഴും പറയും. പതിയെ പോയാൽ മതിയെന്ന് പറയും. ഞാൻ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ലിജോ മോനെ സീറ്റ് ബെൽറ്റ് ഇടാൻ പറയും. സുധി ചേട്ടൻ മുൻവശത്താണ് ഇരുന്നതെങ്കിൽ ഒരിക്കലും സ്പീഡിൽ പോകാൻ പറയില്ല. അത്തരത്തില്ല ഒരാളാണ്. എപ്പോഴും സുധി ചേട്ടൻ സീറ്റ് ബെൽറ്റ് ഇടാറുണ്ട്. ഞാൻ ഇട്ടിലില്ലെങ്കിലും ഇടാനാണ് പറയാറുള്ളത്.

ഡ്രൈവർ ഉറങ്ങിപോയതാണെന്ന് പലരും പറയുന്നുണ്ട്. അല്ലാതെ ഒരപകടം ഉണ്ടാവില്ല. കഴിഞ്ഞ ദിവസം പോകുന്നതിന് മുൻപ് വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. വിളിച്ചില്ലെങ്കിൽ മെസ്സേജ് അയക്കുകയും ചെയ്യും. എന്റെ ചേട്ടനെയാണ് നഷ്ടപെട്ടത്. ഓരോ തമാശയെല്ലാം പറഞ്ഞിട്ടാണ് ഞങ്ങൾ യാത്ര ചെയ്യാറുള്ളത്. സ്റ്റാർ മാജിക്കിൽ കാണുന്നത് പോലെയാണ്. എപ്പോഴും ഹാപ്പിയാണ്.

 

സുധി ചേട്ടന് ഏറ്റവും വലുത് കുടുംബമാണ്. ആരോടും ഒരു ദേഷ്യവും പിണക്കവുമില്ല. ഒരു വീട് വേണമെന്നാണ് സുധി ചേട്ടൻ എപ്പോഴും പറയാറുള്ളത്. ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വാന്തമായി വീടെന്നുള്ളത്. ചാനലിലൂടെയാണ് മരണവാർത്ത അരിഞ്ഞത്. ഇപ്പോഴും സഹിക്കാനാവുന്നില്ല. ഈ അപകടം ദുരൂഹതയായി പറയാൻ പറ്റുമോയെന്ന ചോദ്യത്തിന് ഇല്ല എന്നാണ് മരുവുപടി നൽകിയത്. നമുക്ക് അറിയാത്ത കാര്യം പറയാൻ പറ്റില്ല. പോലീസ് അന്വേഷിച്ച് കണ്ടത്തട്ടെ എന്നാണ് ലിജോ ജോൺസൺ പറഞ്ഞത്.

അതേ സമയം ഒരു വീടുവെയ്ക്കണമെന്നായിരുന്നു സുധിയുടെ ഏറ്റവും വലിയ മോഹം. സാക്ഷാത്കരിക്കുകയാണ് ഫ്‌ളവേഴ്‌സും 24 ചാനലും. സുധിയ്ക്ക് വീട് വെച്ച നൽകുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. നമ്മുടെ കുടുംബത്തിലെ ഒരംഗത്തെയാണ് നഷ്ടമായിരിക്കുന്നത്. സുധി അവശേഷിപ്പിച്ചുപോയ നല്ല ഓർമ്മകളുണ്ട്.

ഫ്ലവേയ്‌സും 24 ചേർന്ന് സുധിയ്ക്ക് വീട് വെച്ച് നൽകും. കുട്ടികളുടെ വിദ്യാഭ്യാസം ഈ നെറ്റ്വർക്ക് മുന്നോട്ട് കൊണ്ടുപോകും. കൊല്ലം സുധിയെ വഴിയിൽ ഉപേക്ഷിക്കുന്ന രീതി നമ്മൾ എടുക്കില്ല. ആ കുടുംബത്തിന്റെ കൂടെ അത്താണിയായി ഞങ്ങൾ കൂടെയുണ്ടാകും. ആ കുടുംബത്തിന് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാകുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി നിയമസഭ കാണില്ലേ... ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ? തീരുമാനം തിങ്കളാഴ്ച, പ്രിവിലേജ് കമ്മിറ്റി പരിഗണിക്കും  (1 minute ago)

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍...  (5 minutes ago)

ജമ്മു കശ്മീരിലും , ഹിമാചൽ പ്രദേശിലും കനത്ത മഞ്ഞു വീഴ്ച....  (18 minutes ago)

സ്വർണത്തിന്റെ അളവു തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി  (43 minutes ago)

റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ലോക കേരളസഭയുടെ സഭാ നടപടികൾക്ക് ഇന്ന് തുടക്കമാകും  (1 hour ago)

കൊ​ച്ചി​യി​ല്‍ നി​ന്ന് ഏ​പ്രി​ല്‍ 30നും ​ക​ണ്ണൂ​രി​ല്‍ നി​ന്ന് മേ​യ് അ​ഞ്ചി​നു​മാ​ണ് ആ​ദ്യ വി​മാ​ന​ങ്ങ​ള്‍  (1 hour ago)

സലാലയിൽ മരണപ്പെട്ട ആലപ്പുഴ തകഴി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. സംസ്കാരചടങ്ങുകൾ നടന്നു  (1 hour ago)

ജയറാമിനെ കേസിൽ സാക്ഷിയാക്കാൻ നീക്കം  (2 hours ago)

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (2 hours ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (2 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (2 hours ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (3 hours ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (3 hours ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (3 hours ago)

Malayali Vartha Recommends