വിവാഹത്തെക്കുറിച്ചൊന്നും താന്‍ ഇതുവരെ ആലോചിച്ചിട്ടില്ല; ഇത്ര വയസിനുള്ളില്‍ വിവാഹം നടന്നിരിക്കണമെന്ന തരത്തിലുള്ള നിബന്ധനകളൊന്നും വീട്ടില്‍ ഇല്ല; വിവാഹ കാര്യത്തിലൊക്കെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്; അഭിപ്രായങ്ങള്‍ കൃത്യമായി തുറന്ന് പറയുന്ന വ്യക്തിയാകണം; ഭാവി വരനെ കുറിച്ച് അഹാന പറഞ്ഞത്!

അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ വിവാഹത്തെ കുറിച്ച് അഹാന വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. വിവാഹത്തെക്കുറിച്ചൊന്നും താന്‍ ഇതുവരെ ആലോചിച്ചിട്ടില്ല. ഇത്ര വയസിനുള്ളില്‍ വിവാഹം നടന്നിരിക്കണമെന്ന തരത്തിലുള്ള നിബന്ധനകളൊന്നും വീട്ടില്‍ ഇല്ല. വിവാഹ കാര്യത്തിലൊക്കെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട് .
'ജനുവിനായിരിക്കണം. അഭിപ്രായങ്ങള്‍ കൃത്യമായി തുറന്ന് പറയുന്ന വ്യക്തിയാകണം. ഒരു കാര്യം ഇഷ്ടമായില്ലെങ്കില്‍ അത് അതേപോലെ പറയുന്ന പ്രകൃതമാണ് എന്റേത്. ചെയ്യുന്ന ജോലിയെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയണം', ഇതൊക്കെയാണ് തന്റെ വരനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെന്നും അഹാന പറഞ്ഞിരുന്നു
അതേസമയം ലോക്ക്ഡൗൺ കാലത്താണ് എല്ലാവരേയും പോലെ നടി അഹാന കൃഷ്ണയും യുട്യൂബ് ചാനൽ ആരംഭിച്ചത്. സ്വന്തമായി നല്ല കണ്ടന്റുകൾ കണ്ടെത്തി അഹാന തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. താരപുത്രിയായ അഹാന രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് സുപരിചിതയായി മാറിയത്.
https://www.facebook.com/Malayalivartha