പ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചു...? വെട്ടിലായത് പ്രമുഖ നടൻ: വ്യാജ മരണ വാർത്തയ്ക്ക് പിന്നാലെ സംഭവിച്ചത്....

ചലച്ചിത്ര സീരിയൽ രംഗത്തെ പ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പ്രമുഖ നിർമാതാവ് ദിനേശ് പണിക്കർ. വാർത്ത കേട്ടയുടനെ ആത്മ അസോസിയേഷൻ വൈസ് പ്രസിഡന്റ് കിഷോർ സത്യ രാജുവിനെ വിളിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പൂർണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ദിനേശ് പറഞ്ഞു. ഒരു പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടി എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്.
തുടർന്ന് ചില മാധ്യമങ്ങളും മരണവാർത്ത നൽകിയിരുന്നു. ടെലിവിഷൻ സീരിയലുകളിൽ നിറ സാന്നിധ്യമായ അദ്ദേഹം വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ദേയനായത്. ലോഹിതദാസ് സംവിധാനം ചെയ്ത് ദിലീപ്, മന്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ജോക്കർ എന്ന സിനിമയിൽ സർക്കസ് നടത്തിപ്പുകാരൻ ഗോവിന്ദൻ എന്ന വേഷത്തിലൂടെ രാജു ശ്രദ്ധ നേടി. ടെലിവിഷൻ സീരിയയിലായ ദേവീമാഹാത്മ്യത്തിലും വില്ലൻ കഥാപാത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. കൂടാതെ പ്രജാപതി, നഗരപുരാണം തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കൂത്താട്ടുകുളത്തിനടുത്തുള്ള പുതുവേലിയിൽ ആയിരുന്നു ജനനം. ആലുവ സെന്റ് മേരീസ് സ്കൂളിൽ യു സി കോളേജ് എന്നിവിടങ്ങളിലായിരുന്നു രാജുവിന്റെ വിദ്യാഭ്യാസം. പഠിയ്ക്കുന്ന കാലത്തുതന്നെ അഭിനയ മോഹമുണ്ടായിരുന്ന രാജു സിനിമയിൽ അവസരം ലഭിയ്ക്കുന്നതിനു വേണ്ടി ചെന്നൈലേയ്ക്ക് യാത്രയായി. ചെന്നൈയിൽ വച്ച് സിനിമയിൽ ഒരു അവസരം ലഭിക്കുന്നതിനായി അദ്ദേഹം പലരേയും സമീപിയ്ക്കുന്നതിനിടയിൽ പരിചയപ്പെട്ട അസോസിയേറ്റ് ഡയറക്റ്ററായ ചന്ദ്രശേഖരൻ നായരാണ് രാജുവിന് സഹായമായത്.
അദ്ദേഹം അന്ന് സഹസംവിധായകനായിരുന്ന ഹരിഹരന് ടി എസ് രാജുവിനെ പരിചയപ്പെടുത്തിക്കൊടുത്തു. 1969 -ൽ എം കൃഷ്ണൻ നായർ സംവിധായകനായ അനാച്ഛാദനം എന്ന പ്രേംനസീർ സിനിമയിൽ ഒരു പോലീസ് സബ് ഇൻസ്പെക്റ്ററുടെ വേഷം സഹ സംവിധായകനായ ഹരിഹരൻ മുഖേന രാജുവിന് ലഭിച്ചു. അതിനുശേഷം സത്യൻ നായകനായ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിലും ഒരു വേഷം ലഭിച്ചു. പിന്നീട് റ്റി എസ് രാജു നാടകങ്ങളിലൂടെയാണ് തന്റെ അഭിനയജീവിതം തുടരുന്നത്. നിരവധി നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
നാടകങ്ങൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം സജീവമായി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിൽ ടി എസ് രാജു അവതരിപ്പിച്ച മാർക്കോസ് എന്ന കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. 1995 -ൽ ത്രീ മെൻ ആർമി എന്ന സിനിമയിലൂടെയാണ് രാജു വീണ്ടും ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്.
തുടർന്ന് അൻപതോളം സിനിമകളിൽ അദ്ദേഹം വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലെ ടി എസ് രാജുവിന്റെ സർക്കസ് മാനേജരുടെ വേഷം വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. സിനിമ, സീരിയൽ, നാടക രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രഗ്ത്ഭ കലാകാരനാണ് ടി എസ് രാജു.
https://www.facebook.com/Malayalivartha