ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ ചെന്നിട്ടും രാധ എന്ന കഥാപാത്രത്തിൽ നിന്നും ദിലീപ് മുക്തനായില്ല; രാധയുടെ പെരുമാറ്റം വരുന്നുണ്ടെന്ന് വീട്ടിൽ പലരും പറഞ്ഞു; രാധയുടെ പെരുമാറ്റങ്ങൾ ദിലീപിലുള്ളത് കൗതുകത്തോടെ കണ്ടു; കുഴപ്പമാകുമോ എന്ന് പേടിച്ചു; ഇവനിനി രാധയാകുമോ എന്ന് പറഞ്ഞ് നടൻ ലാലും ലാൽ ജോസും കളിയാക്കി; ഒടുവിൽ സംഭവിച്ചത്

സ്ത്രെെണതയുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ച് പ്രേക്ഷകരെ ദിലീപ് കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തു ചാന്തുപൊട്ട് എന്ന സിനിമയിലൂടെ. ചാന്തുപൊട്ട് സിനിമയുടെ പിന്നാമ്പുറ കഥകൾ പങ്കുവെച്ച് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം രംഗത്ത് . ഈ കഥാപാത്രം താൻ നാടകത്തിൽ അവതരിപ്പിച്ചിരുന്നു. ദിലീപിനോട് ഈ കഥ പറഞ്ഞപ്പോൾ എങ്ങനെയാണ് ഈ കഥാപാത്രം നാടകത്തിൽ ചെയ്തതെന്ന് കാണിച്ച് കൊടുത്തു. പെട്ടെന്ന് ദിലീപിന് അത് മനസ്സിലായി . ഇതേ പെരുമാറ്റമുള്ള രാമകൃഷ്ണൻ എന്ന നൃത്താധ്യാപകനെ ദിലീപ് അസിസ്റ്റന്റായി കൂടെ നിർത്തി.
രാമകൃഷ്ണന്റെ പെരുമാറ്റം കണ്ട് പഠിക്കാനായിരുന്നു ഇത്. എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ ചെന്നിട്ടും രാധ എന്ന കഥാപാത്രത്തിൽ നിന്നും ദിലീപ് മുക്തനായില്ല. . രാധയുടെ പെരുമാറ്റം വരുന്നുണ്ടെന്ന് വീട്ടിൽ പലരും പറഞ്ഞു. രാധയുടെ പെരുമാറ്റങ്ങൾ ദിലീപിലുള്ളത് കൗതുകത്തോടെ കണ്ടു. കുഴപ്പമാകുമോഎന്ന് പേടിച്ചു. ഇവനിനി രാധയാകുമോ എന്ന് പറഞ്ഞ് നടൻ ലാലും ലാൽ ജോസും കളിയാക്കി .
ആ ഒരു നിമിഷത്തിൽ രാധ ദിലീപിൽ നിന്നും ഒഴിഞ്ഞ് പോകുന്നത് താനും ലാൽ ജോസും ചിരിയോടെ നോക്കി നിന്നു. റിലീസ് ചെയ്ത സമയത്ത് ഹിറ്റായിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ സിനിമ വ്യാപകമായി വിമർശിക്കപ്പെട്ടു എന്നദ്ദേഹം ഓർക്കുന്നു . ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് തെറ്റായ ധാരണ പൊതുസമൂഹത്തിലുണ്ടാക്കിയെന്നാണ് ചാന്തുപെട്ട് എന്ന സിനിമയും സംവിധായകൻ ലാൽ ജോസും നേരിട്ട വിമർശനം.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പരീക്ഷണ ചിത്രങ്ങളും കഥാപാത്രങ്ങളും ചെയ്തിട്ടുള്ള ഒരു നടനാണ് ദിലീപ്. മലയാള സിനിമയിലെ നെടും തൂണായി ദിലീപ് വളർന്നു വരുമ്പോഴാണ് കേസും വിവാദവും ഉടലെടുക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായതോടെ ദിലീപിനെ തേടി പ്രശ്നങ്ങൾ വന്നു തുടങ്ങി. അംഗീകരിച്ചവർ വരെ തള്ളിപ്പഞ്ഞു. കേസിന്റെ വിചാരണ നാളുകളായി നടന്ന് വരികയാണ്. കേസും വിവാദവും നടന്റെ കരിയറിനെയും ബാധിച്ചു. രാമലീല എന്ന സിനിമയ്ക്ക് ശേഷം ദിലീപിന് ഹിറ്റുകൾ ഉണ്ടായിട്ടില്ല. ഇപ്പോൾ സിനിമകളിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്
https://www.facebook.com/Malayalivartha