വിജയ്- ദർശന ബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുകയുന്നു: ശരിക്കും ഡിവോഴ്സ് ആയോ..?

ഗായകനായും നടനായും ഒരേ സമയം തിളങ്ങുകയാണ് വിജയ് യേശുദാസ്. വിജയ് യേശുദാസ് വേർപിരിഞ്ഞു എന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് വിജയും ദര്ശനയും ഒന്നായതും. അടുത്തിടെ ഏതോ ഗായികയുമായി വിജയ് ബന്ധത്തിൽ ആണെന്ന് വരെ ചിലർ പറഞ്ഞുണ്ടാക്കി. എന്നാൽ പ്രചരിച്ച വാർത്തകളിൽ യാതൊരു കഴമ്പും ഇല്ലെന്ന് അടുത്തിടെ ദർശന പോലീസ് സ്റ്റേഷനിൽ നൽകിയ ഒരു പരാതിയോടെ തെളിവായി. അത് മറ്റൊന്നും ആയിരുന്നില്ല ദർശനയ്‌ക്ക് വീട്ടുകാർ നൽകിയ സ്വർണ്ണം മോഷണം പോയെന്നതായിരുന്നു പരാതി.
വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ദർശന നൽകിയ പരാതിയെ കുറിച്ച് മാധ്യമപ്രവർത്തകൻ സെൽവരാജ് പറഞ്ഞതോടെയാണ് ദർശനയും വിജയും തമ്മിൽ യാതൊരു പ്രശ്നവും നിലവിൽ ഇല്ലെന്ന് മനസിലാവുക. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല എന്ന് കാണിച്ചുകൊണ്ട് , കഴിഞ്ഞ മാർച്ച് മുപ്പതാം തീയതിയാണ് വിജയ് യേശുദാസിന്റെ ഭാര്യ ദർശന പരാതി ഫയൽ ചെയ്തത്. അതും വിജയ്യുടെ അറിവോടെ. സ്വർണ്ണം പോയതിന്റെ പരാതി നൽകുന്ന കാര്യം ഫോണിൽ സംസാരിച്ച ശേഷമാണ്, ദർശന പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയത് എന്നും സെൽവരാജ് പറയുകയുണ്ടായി.
ഈ കാര്യം തന്നെയാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴി വച്ചത്. വിജയും ദര്ശനയും താമസിക്കുന്ന ഫ്ലാറ്റിൽ നിന്നുമാണ് ഇക്കഴിഞ്ഞ മാർച്ചിൽ മോഷണം നടന്നത്. അങ്ങനെ എങ്കിൽ കേരളത്തിൽ എങ്ങനെയാണ് ഇവർ വേര്പിരിഞ്ഞുവെന്ന വാർത്തകൾ വന്നത് എന്നതാണ് ഇപ്പോൾ സംസാര വിഷയം. വിജയ് ദര്ശനയുമായി ഡിവോഴ്സ് ആയി എന്ന് പറഞ്ഞുണ്ടാക്കിയാൽ ആർക്കാണ് ഇതുകൊണ്ട് ലാഭം ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് വിജയ് ഇതിനെതിരെ പ്രതികരിക്കാഞ്ഞത് എന്ന് തുടങ്ങി ഒട്ടനവധി ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നത്.
വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന അഭിരാമപുരം പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല എന്ന്, കഴിഞ്ഞ മാർച്ച് മുപ്പതാം തിയതിയാണ് വിജയ് യേശുദാസിന്റെ ഭാര്യ ദർശന പരാതി ഫയൽ ചെയ്തത്. ഫെബ്രുവരി പതിനെട്ടാം തിയതി ലോക്കർ പരിശോധിച്ചപ്പോൾ ആഭരണങ്ങൾ അതിലില്ലായിരുന്നു എന്നും, മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാമെന്ന് കരുതിയെന്നും ദർശന മൊഴി നൽകി. വീട്ടിൽ എല്ലായിടത്തും പരിശോധിച്ച ശേഷമാണ് മാർച്ച് 30 ന് പോലീസിനെ സമീപിച്ചത് എന്നാണ് മൊഴി.
അവർ പരാതി കൊടുക്കാൻ വന്ന സമയത്ത് വിജയ് യേശുദാസ് ദുബായിലാണ്. അദ്ദേഹത്തോട് ഫോണിൽ സംസാരിച്ച ശേഷമാണ്, അവർ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയത്. വിവരങ്ങൾ എല്ലാം ശേഖരിച്ച് ഒരു CSR രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.- സെൽവരാജ് പറയുന്നു! കുറച്ചു മാസങ്ങൾക്ക് മുൻപ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ സംഭവിച്ച മോഷണത്തിന്റെ തനി പകർപ്പ് എന്നത് പോലെ ദർശനയുടെ വീട്ടിലെ ലോക്കറിൽ നിന്നുമാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്.
പോലീസ് നേരിട്ട് വീട്ടിൽ പോയി സ്ഥിതിഗതികൾ വിലയിരുത്തി. വീട്ടിലെ സെക്യൂരിറ്റിക്കാർ ആരെയെങ്കിലും അടുത്ത കാലത്ത് പിരിച്ചു വിട്ടിരുന്നോ, വേലക്കാരെ ആരെയെങ്കിലും പിരിച്ചു വിട്ടിട്ടുണ്ടോ, ആരെല്ലാം ആണ് വീട്ടുജോലിക്കാർ എന്നിങ്ങനെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി. പതിനൊന്നു പേരാണ് വീട്ടുജോലിക്കാർ എന്ന ലിസ്റ്റിൽ ഉണ്ടായിരുന്നത്- സെൽവരാജ് പറഞ്ഞു. രണ്ടു ജോലിക്കാരെ ഒരുമിച്ചിരുത്തിയും, എല്ലാ ജോലിക്കാരെയും വെവ്വേറെ ഇരുത്തിയുമെല്ലാം പോലീസ് വിശദമായി ചോദ്യം ചെയ്തു എങ്കിലും, കേസിനെ മുന്നോട്ടു കൊണ്ടുപോകാവുന്ന യാതൊരു വിധ തെളിവുകളും, സൂചനകളും പൊലീസിന് ലഭിച്ചില്ല.
എല്ലാ ജോലിക്കാരുടെയും വീടുകളിൽ നേരിട്ട് ചെന്ന് പരിശോധന നടത്തി. സാധാരണ ഇത്തരം മോഷണങ്ങൾ നടന്ന വീടുകളിൽ ചെന്നാൽ പുതുതായി വാങ്ങിയ AC യോ, ബൈക്കോ അങ്ങനെ എന്തെങ്കിലും നമുക്ക് കാണാൻ സാധിക്കും. മോഷ്ടിച്ച ആൾ, മോഷണമുതൽ വേഗം വിറ്റ്; ആ പൈസ കൊണ്ട് ഇങ്ങനെ എന്തെങ്കിലും വാങ്ങിക്കും. എന്നാൽ ഈ കേസിൽ അത്തരം ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. മോഷണ ശ്രമത്തിന്റെ യാതൊരു അടയാളങ്ങളിലാത്തതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.
ഡിസംബര്‍ രണ്ടിനാണ് അവസാനം സ്വര്‍ണം പരിശോധിച്ചതെന്ന് പരാതിയില്‍ ദര്‍ശന പറയുന്നു. പിന്നീട് ഫെബ്രുവരിയില്‍ പരിശോധിച്ച വേളയിലാണ് ആഭരണം നഷ്ടമായി എന്നറിഞ്ഞതത്രെ. വീട്ടുജോലിക്കാരെ സംശയമുണ്ട് എന്ന കാര്യവും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. വിജയ് യേശുദാസിന്റെ വീട്ടിലെയും സമീപ സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. വീട്ടുജോലിക്കാര്‍ സ്വര്‍ണം മോഷ്ടിച്ചില്ല എന്ന നിഗമനത്തില്‍ പോലീസ് എത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് യേശുദാസിന്റെയും ഭാര്യയുടെയും വിശദമായ മൊഴിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha