രണ്ടാം വിവാഹത്തിന് ഒരുങ്ങി റിമി ടോമി..? ചാനലിലൂടെ വിവരം പുറത്ത് വിടുമെന്ന് താരം

ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു.
അതേസമയം ഗോസിപ്പ് കോളങ്ങളിലും റിമിയുടെ പേര് ഇടം നേടാറുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു താരം വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്നത്. സിനിമ മേഖലയില്‍ നിന്നുമുള്ളൊരാളെ റിമി വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് അന്ന് പ്രചരിച്ചത്. വാര്‍ത്തകള്‍ സജീവമായതോടെ റിമി തന്നെ പ്രതികരണവുമായി എത്തി. റിമിയുടെ അന്നത്തെ പ്രതികരണം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വാര്‍ത്തകള്‍ മൂലം തനിക്ക് ധാരാളം കോളുകളാണ് വരുന്നതെന്നാണ് റിമി പറഞ്ഞത്. എല്ലാവരും ചോദിക്കുന്നത് കല്യാണം ആയോ എന്നാണെന്നും റിമി പറഞ്ഞു.
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും റിമി പറഞ്ഞു. തന്നോട് ഒരു വാക്കു പോലും ചോദിക്കാതെയാണ് ആളുകള്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും റിമി പറഞ്ഞു. അതേസമയം എന്തെങ്കിലും ഭാവിയില്‍ ഉണ്ടാവുകയാണെങ്കില്‍ താന് തന്നെ അറിയിക്കാമെന്നും റിമി പറഞ്ഞു. തന്റെ ചാനലിലൂടെയാകും അത് പറയുക എന്നാണ് റിമി അറിയിച്ചത്.
തന്റെ വിവാഹം ഒന്നുമായിട്ടില്ല. ഇപ്പോള്‍ ഇങ്ങനെ ഒക്കെ ജീവിച്ചു പൊക്കോട്ടെ. ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇന്ന് കാണുന്ന റിമിയിലേക്ക് എത്തിയതെന്നും താരം പറഞ്ഞു. 2008 ലായിരുന്നു റിമിയുടെ വിവാഹം. റോയ്‌സ് ആയിരുന്നു റിമിയുടെ ഭര്‍ത്താവ്. ഇരുവരും 2019 ലാണ് പിരിയുന്നത്. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു റിമിയുടേത്.
ഗാനമേളകളിലൂടെയാണ് റിമി ടോമി ശ്രദ്ധ നേടുന്നത്. സ്‌റ്റേജ് ഷോകളിലൂടെയാണ് റിമി ടോമി സിനിമയിലെത്തുന്നത്. നാദിര്‍ഷയാണ് റിമിയെ മീശമാധവനിലെ ചിങ്ങമാസം എന്ന പാട്ട് പാടാനായി വിദ്യാ സാഗറിനും ദിലീപിനും നിര്‍ദ്ദേശിക്കുന്നത്. ചിങ്ങമാസം സൂപ്പര്‍ ഹിറ്റായതോടെ റിമിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഗായിക എന്നതിലുപരിയായി നിരവധി പരിപാടികളുടെ അവതാരകയുമായിട്ടുണ്ട്. റിമി അവതാരകയായ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി വലിയ ജനപ്രീതിയ നേടിയിരുന്നു. ഇതിനൊക്കെ പുറമെ റിമി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിയുടെ വിധി കര്‍ത്താക്കളില്‍ ഒരാളാണ്. മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ലോകത്തേയ്ക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഈ ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്‌റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്.
നല്ലൊരു അവതാരക കൂടിയായ റിമി വിവിധ മുന്‍ നിര ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. 39ാം വയസ്സിലും സിംഗിളായി ജീവിക്കുകയാണ് റിമി. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ താരം പിന്നീടൊരു വിവാഹത്തിന് തയ്യാറായിട്ടില്ല. പൊതുവെ തുറന്ന പ്രകൃതക്കാരിയാണെങ്കിലും തന്റെ തകര്‍ന്ന വിവാഹ ബന്ധത്തെക്കുറിച്ച് ഒരിടത്തും റിമി സംസാരിച്ചിട്ടില്ലെന്നത് വാസ്തവമാണ്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഇവരുടെ മക്കള്‍ക്കുമൊപ്പം റിമി തന്റെ ജീവിതം നയിക്കുന്നു.
https://www.facebook.com/Malayalivartha