പിറന്നാൾ ദിനത്തിൽ മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം തേടി നടൻ മോഹൻൽ.... അമൃതപുരിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം അമ്മയ്‌ക്ക് ഹാരാർപ്പണം നടത്തി... പാദങ്ങളിൽ വീണ് അനുഗ്രഹം തേടി...ശേഷം അമ്മയുടെ പാദപൂജ ചടങ്ങലും മോഹൻലാൽ സജീവ സാന്നിദ്ധ്യമായിരുന്നു.

മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനഘോഷം വർണ്ണാഭമായ ചടങ്ങുകളോടെ കൊല്ലം അമൃതപുരിയിൽ നടന്നു. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലൊരുക്കിയ പ്രത്യേക വേദിയിൽ ഇന്നലെ വൈകിട്ടോടെ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. കൊറോണ മൂലം കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ ആഘോഷ പരിപാടികൾ നടക്കുന്നുണ്ടായിരുന്നില്ല.എല്ലാ വർഷവും ആഘോഷങ്ങൾ അമ്മയുടെ ജന്മദിനമായ സെപ്റ്റംബർ 27നാണെങ്കിലും ഇക്കുറി അതു ജന്മനക്ഷത്രമായ കാർത്തിക നാളിലാണ് ആചരിക്കുന്നത്.
പിറന്നാൾ ദിനത്തിൽ അമ്മയുടെ അനുഗ്രഹം തേടി മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലും എത്തി. അമൃതപുരിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം അമ്മയ്‌ക്ക് ഹാരാർപ്പണം നടത്തി. പാദങ്ങളിൽ വീണ് അനുഗ്രഹം തേടിയ നടനെ അമ്മ അനുഗ്രഹിച്ചു. ശേഷം അമ്മയുടെ പാദപൂജ ചടങ്ങലും മോഹൻലാൽ സജീവ സാന്നിദ്ധ്യമായിരുന്നു.
അതേസമയം സംസ്‌കാരിക സമ്മേളനത്തിൽ 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കേരളം, തമിഴ്നാട് , തെലങ്കാന സംസ്ഥാനങ്ങളിലെ ഗവർണർമാർ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള അമ്മയുടെ ഭക്തർ ഭക്തി നിർഭരമായ മനസ്സുകളോടെ ഈ ചടങ്ങുകളിൽ പങ്കെടുക്കുകയും ദൃശ്യ മാധ്യമങ്ങളോടെ വീക്ഷിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha