Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

എന്നെ അവർ ഒഴിവാക്കിയതാണ്; അതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു; മുഹമ്മദ് ഹനീഫ് അന്ന് പറഞ്ഞത് !!

10 NOVEMBER 2023 05:05 PM IST
മലയാളി വാര്‍ത്ത

കലാഭവൻ ഹനീഫിന്റെ പെട്ടെന്നുളള വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. കലാഭവൻ ഹനീഫ് എന്ന കലാകാരന്റെ വിയോഗം ഒരു പ്രദേശത്തെ കലാസ്വാദകരുടെ സന്തോഷമാണ് ഇല്ലാതാക്കിയത്. ഈ പറക്കും തളികയിലെ മണവാളന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് കലാഭവന്‍ ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനില്‍ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി അദ്ദേഹം മാറി.

1990ല്‍ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ ഹനീഫ് സിനിമയില്‍ തുടക്കംകുറിയ്ക്കുന്നത്. ഈ പറക്കും തളിക, പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഉസ്താദ് ഹോട്ടല്‍, ദൃശ്യം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. സിനിമകള്‍ കൂടാതെ അറുപതോളം ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'കോമഡിയും മിമിക്‌സും പിന്നെ ഞാനും' അടക്കം പല ടെലിവിഷന്‍ ഷോകളുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളില്‍ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.

ഹനീഫിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷം ഈ പറക്കും തളികയിലെ മണവാളനായുള്ള വേഷമായിരുന്നു. സിനിമയിൽ ഹരിശ്രീ അശോകനും ദിലീപും അണിയിച്ചൊരുക്കുന്ന മണവാളൻ വേഷം വർഷങ്ങൾക്കിപ്പുറവും ഹിറ്റാണ്. മുൻപൊരിക്കൽ എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം പരിപാടിയിൽ ഹനീഫ് പങ്കെടുത്തിരുന്നു. അന്ന് പറഞ്ഞ പറക്കും തളികയിൽ അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചും വേദന ഉണ്ടാക്കിയ ഒരു അനുഭവത്തെ കുറിച്ചും അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

"പറക്കും തളികയിൽ കല്യാണ ചെക്കന്റെ വേഷം അഭിനയിച്ചപ്പോൾ ഒരിക്കലും വിചാരിച്ചില്ല ആ സിനിമ ഇത്ര വിജയം ആവുമെന്നോ എന്റെ കഥാപാത്രം ഇത്രത്തോളം ഹിറ്റ് ആവുമെന്നോ. ഇന്നും ആൾക്കാർ എന്നെ ആ കഥാപാത്രത്തിന്റെ പേരിൽ തിരിച്ചറിയുന്നു. ആ സിനിമ ഇറങ്ങി അത് കാണാൻ ഞാനും എന്റെ ഒരു സുഹൃത്തും കൂടി എറണാകുളത്ത് ഒരു തീയറ്ററിൽ ക്യൂ നിന്നപ്പോൾ തീയറ്ററിന്റെ ഉടമ വന്നു പറഞ്ഞു നിങ്ങൾ ഈ സിനിമയിൽ അഭിനയിച്ചിട്ടില്ലേ മനസിലായി ടിക്കറ്റ് ഒക്കെ ഞങ്ങൾ തരില്ലേ കേറി വാ എന്ന്. ഒരുപാട് സന്തോഷം തോന്നിയ നിമിഷമാണ് അത്. പക്ഷെ അതിൽ ഒരു സങ്കടം കൂടിയുണ്ട്. ആ സിനിമയിൽ എന്റെ വേറെ ഒരു സീൻ കൂടിയുണ്ട്. അത് അവർ കട്ടാക്കി കളഞ്ഞിരുന്നു.

അതായത് ആ സിനിമയിൽ പിന്നെ എന്റെ കല്യാണം നടക്കാതെ ഞാൻ താടി ഒക്കെ വളർത്തി സ്വാമിയേ പോലെ നടക്കുമ്പോൾ ഒരു വഴിയിൽ ടീവിയിൽ സുന്ദരന്റെയും ഉണ്ണിയുടെയും ഇന്റർവ്യൂ കാണുന്നു. അതും ലൈവ് വീഡിയോ. ഞാൻ ആ സ്ഥലത്ത് ആൾക്കാരെ കൂട്ടി പോകുന്നതും അവന്മാരെ കൊണ്ട് എന്റെ താടിയും മുടിയും വെട്ടിക്കുന്നതും എന്നിട്ട് ആൾക്കാരെ കൊണ്ട് തല്ലിച്ചതയ്ക്കുന്നതും ഒക്കെ ആയിരുന്നു സീൻ. ഇതിന്റെ ഡബ്ബിങ് ഒക്കെ കഴിഞ്ഞതാണ്. സിനിമയുടെ റിലീസിന് രണ്ടു ദിവസം മുൻപ് അതുമായി ബന്ധപ്പെട്ട ഒരാൾ വന്നിട്ട് പറഞ്ഞു, ചേട്ടാ വിഷമിക്കരുത് എന്ന്. ഞാൻ കരുതി എന്റെ മൊത്തം സീനും കളഞ്ഞു. ഞാൻ പറക്കും തളികയിൽ ഇല്ല എന്നാണ് പറയുന്നത് എന്ന്. സിനിമയുടെ ഡ്യൂറേഷൻ കൂടിയപ്പോൾ അവർക്ക് വെട്ടിക്കളയേണ്ടി വന്നു എന്നാണ് അവർ പറഞ്ഞത്. അതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന്റെ പൂർണ്ണത കിട്ടാൻ സഹായിക്കുന്ന ഒരു സീൻ ആയിരുന്നു അത്" - ഹനീഫ് പറയുന്നു.

പ്രിയ സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം ഇപ്പോള്‍. നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്ത് എത്തുന്നത്. പെട്ടന്നുള്ള ഈ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം സോഷ്യല്‍ മീഡിയയില്‍ അനുശോചനം അറിയിച്ചു. ചിലര്‍ക്ക് വാക്കുകള്‍ കിട്ടുന്നില്ല, പ്രണാമം ഇക്കാ എന്ന വാക്കില്‍ ഒതുക്കി ആദരാഞ്ജലില്‍ അറിയിക്കുകയാണ്.

മനോജ് കെ ജയന്‍, ദിലീപ്, ഷാജു ശ്രീധര്‍ തുടങ്ങി നിരവധി ആളുകളാണ് ആദരാഞ്ജലികള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം എത്തുന്നത്. ഒരുപാട് കഥകള്‍ പറയാന്‍ ബാക്കി വച്ച് ഹനീഫിക്ക യാത്രയായി, പ്രിയ സഹോദരന് പ്രണാമം എന്നാണ് ഷാജു ശ്രീധര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 'ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഒരു സഹോദരനെ പോലെയുള്ള സ്‌നേഹബന്ധം ഉണ്ടായിരുന്നു ഹനീഫിക്കയുമായി. അപ്രതീക്ഷിതമാണ് ഈ വിയോഗം. പ്രിയപ്പെട്ട ഹനീഫിക്കായ്ക്ക് വിട' എന്നാണ് ദിലീപ് കുറിച്ചത്.

'ഇക്കാ ഇങ്ങള് പോയല്ലോ ഒരുപാട് ഒരുപാട് നല്ല നല്ല വാക്കുകള്‍ കൊണ്ട് ഞങ്ങളെ എല്ലാം എപ്പോഴും സംരക്ഷിച്ചിരുന്നു നല്ലൊരു സുഹൃത്ത് നല്ലൊരു സഹോദരന്‍ പടച്ചോനെ ഇക്കയുടെ കബറിടം വെളിച്ചം കൊടുക്കണേ, വിശാലമാക്കി കൊടുക്കണേ ആമീന്‍' എന്ന് തെസ്‌നി ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (8 minutes ago)

ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും  (35 minutes ago)

139.80 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം  (44 minutes ago)

ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ  (58 minutes ago)

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (1 hour ago)

നിലവിലെ സാഹചര്യം ദോഷം  (1 hour ago)

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (1 hour ago)

സൂര്യദേവന്റെ അപൂർവ ശില്പം  (1 hour ago)

പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (1 hour ago)

ട്രംപിന് നിരാശയെന്ന് കാരണം  (1 hour ago)

വയോധികയുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി....  (2 hours ago)

ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

താനൊരു തൊഴിലാളി മാത്രം  (2 hours ago)

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി  (2 hours ago)

മലയാളി യുവതി മരിച്ചു  (2 hours ago)

Malayali Vartha Recommends