സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ മോഹന്‍ലാലിന്റെ വാച്ചിൽ കണ്ണുടക്കി ആരാധകർ; അത്യാഢംബര വാച്ചിന്റെ വില കണ്ടെത്തിയവർ ഞെട്ടി ; ലാലേട്ടന്റെ വാച്ചുകളോടുള്ള ക്രേസ് ചർച്ചയാക്കി ഫാൻസുകാർ

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തിന് എത്തിയ താരങ്ങളുടെയും കുടുംബങ്ങളുടെയും വിശേഷങ്ങൾ ചർച്ച ചെയ്യപ്പെടുകയാണ് സമൂഹമാധ്യമങ്ങളില്‍. പതിവ് പോലെ മോഹൻലാലും മമ്മൂട്ടിയും തന്നെയാണ് ഏറെ ചർച്ച ചെയ്യപ്പെട്ടതും.
സ്വര്‍ണ്ണകരമുണ്ടില്‍ മോഹൻലാലിൻറെ വരവ് ബി ജി എം ഇട്ടു ഫാൻസ് ഗ്രൂപ്പുകളിൽ വൻ രീതിയിൽ തന്നെ പങ്കുവയ്ക്കപ്പെട്ടിട്ടും ഉണ്ട്.ഇപ്പോൾ ആ ചിത്രങ്ങളിൽ ആരാധകരുടെ കണ്ണിലുടക്കിയിരിക്കുകയാണ് ലാലേട്ടന്റെ വാച്ച്. വിലകൂടിയ വാച്ച് ധരിക്കാറുള്ള വ്യക്തിയാണ് മോഹൻലാൽ. വാച്ചുകളോട് ലാലേട്ടന് ക്രേസ് ആണെന്ന് പൊതുവേ ഒരു സംസാരവും ഉണ്ട്. പക്ഷെ ഇക്കുറി വാച്ചിന്റെ വില തേടിപ്പോയവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്ന് ഞെട്ടിയിരിക്കുകയാണ്.
റോളക്‌സ് ബ്രാന്റിന്റെ ജിഎംടി മാസ്റ്റര്‍ വാച്ചാണ് ലാലേട്ടന്‍ ധരിച്ചിരുന്നത്. ഗോള്‍ഡ് നിറത്തിലുള്ള വാച്ചിന്റെ വില 37, 67,733 രൂപയാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha