ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി
ജനപ്രിയനായകൻ എന്ന നിലയിൽ വളരെ അംഗീകാരമുള്ള നടനായിരുന്നു ദിലീപ് .. നടിയെ ആക്രമിച്ചകേസ് വരുന്നതിനു മുൻപ് ഇറങ്ങിയ ദിലീപ് സിനിമകളെല്ലാം ഹിറ്റായി. മഞ്ജു വാര്യരെ ഡിവോഴ്സ് ചെയ്തപ്പോഴും കാവ്യാ യെ വിവാഹം കഴിച്ചപ്പോഴുമെല്ലാം പ്രേക്ഷകർ ദിലീപിന്റെ കൂടെത്തന്നെ നിന്നു, എന്നാൽ നടി ആക്രമണക്കേസിൽ ദിലീപ് ആരോപണവിധേയനായതോടെ കാറ്റ് കാറ്റ് മാറി വീശി. സംവിധായകൻ കമലിന്റെ സിനിമയിലൂടെയാണ് ദിലീപ് സിനിമയിൽ മുഖം കാണിക്കുന്നത്. മിമിക്രിയിൽ തുടങ്ങി സഹസംവിധായകനായി പിന്നീട് സൂപ്പർ താരമായി വളർന്ന് താരമാണ് ദിലീപ്.
അവസാനം മലയാള സിനിമയെ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു പവര്‍ ഗ്രുപ്പിലെ അംഗമായി മാറി. ഇപ്പോഴിതാ ദിലീപിന്റെ സിനിമ ജീവിതത്തിന്റെ തുടക്കത്തെ കുറിച്ചും മഞ്ജു-ദിലീപ് പ്രണയത്തിന് വീട്ടിൽ നിന്നും നേരിട്ട എതിർപ്പിനെ കുറിച്ചുമെല്ലാം പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളറായിരുന്ന നാരായണൻ നഗലശേരി.
'ദിലീപിനെ സിനിമയിലേക്ക് നിർദ്ദേശിച്ചത് ഞാനായിരുന്നു. കമൽ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു ദിലീപ്. അന്ന് നിന്നോട് ഇഷ്ടം കൂടാമോയെന്ന സിനിമ നടക്കുന്ന സമയമാണ്. എനിക്ക് അഭിനയിക്കാൻ ഒരു ചാൻസ് വേണമെന്ന് ദിലീപ് എന്നോട് പറഞ്ഞു. അതിനെന്താ സംവിധായകനോട് ചോദിച്ചൂടെയെന്ന് ഞാൻ പറഞ്ഞു. ഞാൻ തന്നെ കമൽ സാറിനോട് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. അങ്ങനെയാണ് അവസരം കിട്ടിയത്. അതിന് ശേഷം നിരവധി അവസരങ്ങൾ കിട്ടി. ഇന്നും എന്നെ കണ്ടാൽ ദിലീപിന് ബഹുമാനമാണ്, സ്നേഹമാണ്. ഭക്ഷണം കഴിക്കാതെ എന്നെ വിടില്ല. ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവര് പറ്റിച്ചതാണ്. അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല.എന്താണ് സംഭവിച്ചതെന്ന് അറിയില്ല', അദ്ദേഹം പറഞ്ഞു. മുൻപ് ദിലീപ്-മഞ്ജു വാര്യർ പ്രണയകാലത്ത് വീട്ടിൽ നിന്ന് നേരിട്ട എതിർപ്പിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.
ഇരട്ടക്കുട്ടികളുടെ അച്ഛൻ ഇറങ്ങുന്ന സമയത്താണ് മാധവേട്ടൻ ദിലീപിന്റെ ഫോൺ വന്നാൽ മഞ്ജുവിന് കൊടുക്കരുതെന്ന് എന്നോട് പറയുന്നത്. അന്ന് മൊബൈൽ ഇല്ല, ലാന്റ് ഫോണാണ്. ഞാൻ പറയില്ലെന്ന് പറഞ്ഞു, ഞാൻ പറഞ്ഞാൽ അത് തെറ്റായിപ്പോകുമെന്നും അതുകൊണ്ട് മാധവേട്ടൻ തന്നെ റിസപ്ഷനിൽ പറഞ്ഞാമതിയെന്ന് പറഞ്ഞു. എന്നാൽ ആരുടെ ഫോൺ വന്നാലും കൊടുക്കാതിരിക്കാൻ പറ്റില്ലെന്നായിരുന്നു റിസപ്ഷനിൽ നിന്ന് അറിയിച്ചത്. പിന്നീട് താനൊരു ഉദ്ഘാടനത്തിന് വിളിച്ചപ്പോഴാണ് മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹം നടന്നതിനെ കുറിച്ചെല്ലാം താൻ അറിയുന്നത്', നാരായണൻ നഗലശേരി പറഞ്ഞു.
1998 ലായിരുന്നു മഞ്ജു വാര്യർ - ദിലീപ് വിവാഹം. പതിനാല് വർഷത്തിന് ശേഷം 2014 ല്‍ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്താനുള്ള കാരണം എന്താണെന്ന് ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പല തവണ ഇതിനെ കുറിച്ച് മാധ്യമങ്ങൾ ചോദ്യമെറിഞ്ഞെങ്കിലും ഇരുവരും മൗനം തുടർന്നു. വിവാഹമോചനത്തിന് ശേഷം 2016 ൽ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.
മഞ്ജുവാകട്ടെ ഇന്ന് പരസ്യവിപണിയില്‍ മോഹന്‍ലാലിനെപ്പോലെ ഏറ്റവും വിലപിടിച്ചതാരമായി മഞ്ജു മാറി. ഇന്ന് 46ാം വയസ്സിലും കേരളത്തിലെ ഏറ്റവും ജനപ്രിയതാരമാണ് മഞ്ജു. അടുത്തകാലത്തായി ചില ചിത്രങ്ങള്‍ പരാജയമാണെങ്കിലും, അവരുടെ ജനപ്രീതിക്ക് അല്‍പ്പംപോലും കുറവ് വന്നിട്ടില്ല. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള നായികയും മഞ്ജുവാണെന്ന് സിനിമാ- ബിസിനസ് മാഗസിനുകള്‍ പറയുന്നു.
ഒരു സിനിമയ്ക്ക് മലയാളത്തില്‍ 75 ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയിലാണ് മഞ്ജു വാര്യര്‍ ഈടാക്കുന്നത്. തമിഴ് സിനിമയില്‍ നിന്ന് ഇതിലേറെ പ്രതിഫലമാണ് മഞ്ജുവിന് ലഭിക്കുന്നത്. 142 കോടിക്കും 150 കോടിക്കും ഇടയിലാണ് മഞ്ജുവിന്റെ ആസ്തി. പരസ്യചിത്രങ്ങളിലേയും മറ്റും സഹകരണങ്ങള്‍ക്ക് 75 ലക്ഷമാണ് താരം ഈടാക്കുന്ന പ്രതിഫലം. ഇതിന് പുറമെ ഉദ്ഘാടനങ്ങളില്‍ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. കേരളത്തില്‍ പലയിടത്തായി വീടുകളും പ്രോപ്പര്‍ട്ടികളും താരത്തിന് സ്വന്തമായുണ്ട്.
https://www.facebook.com/Malayalivartha