ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!
കുഞ്ചാക്കോ ബോബന്റെ ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ഗായത്രി സുരേഷ്. ശേഷം നിരവധി സിനിമകൾ അഭിനയിച്ച ഗായത്രി പലപ്പോഴും ട്രോളുകൾക്ക് പാത്രമായിട്ടുണ്ട്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തരംഗമാകുന്ന ഗായത്രി, പ്രണവ് മോഹൻലാലിനോട് തനിക്കുള്ള പ്രണയത്തെ കുറിച്ച് മുൻപ് പറഞ്ഞിരുന്നു. ഇപ്പോഴും തനിക്ക് ആ ഇഷ്ടമുണ്ടെന്ന് പറയുകയാണ് ഗായത്രി. പ്രണവ് മോഹന്‍ലാലിനെ പോലൊരു ആളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് ഗായത്രി തുറന്ന് പറഞ്ഞത് വലിയ ചർച്ചയ്ക്കും, ട്രോളിനുമാണ് വഴിവച്ചത്.
ആ പറഞ്ഞതില്‍ ഇപ്പോഴും ഗായത്രിയ്ക്ക് മാറ്റമൊന്നും ഇല്ല, ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു എന്ന് ഇപ്പോഴും ഗായത്രി പറയുന്നു. ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗായത്രി സുരേഷ്. പ്രണവിനെ തന്നെ വിവാഹം ചെയ്യണം എന്നല്ല, പക്ഷേ ആ കുടുംബത്തിന്റെ അറ്റ്‌മോസ്ഫിയര്‍ എനിക്ക് ഇഷ്ടമായി. അടുത്തിടെ ലാലേട്ടന്റെ അമ്മയുടെ ബര്‍ത്ത് ഡേ ആഘോഷിച്ച ഒരു വീഡിയോ കണ്ടിരുന്നു. ഞാന്‍ ആഗ്രഹിക്കുന്നത് പോലൊരു കുടുംബം, പ്രണവിനോടും ലാലേട്ടനോടും ഉള്ള ആരാധന ഒരു പ്രധാന കാരണമാണ് എന്നും ഗായത്രി പറയുന്നു.
മുൻപ് തന്റെ ഫോണിലെ വാൾപേപ്പർ പ്രണവ് മോഹൻലാൽ ആയിരുന്നു. എന്നാൽ ഇപ്പോൾ, "എന്റെ വാൾ പേപ്പർ പ്രണവല്ല. ഒരു എലിജിബിൾ ബാച്ചിലറെന്ന നിലയിൽ എനിക്ക് ഇപ്പോഴും പ്രണവിനോട് ഇഷ്ടമാണ് എന്നാണ് ഗായത്രി അന്ന് നടത്തിയ പ്രതികരണം. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോടെ ഭയങ്കര ആരാധനയാണ്. വളരെ സിനിമാറ്റിക് ആന്റ് ഡ്രാമറ്റിക്കായിട്ടുള്ള ആളാണ് ഞാൻ. അന്ന് സെലിബ്രിറ്റി ക്രഷ് ആരെന്ന് ചോദിച്ചപ്പോൾ പ്രണവ് മോഹൻലാൽ എന്ന് പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ ഞാൻ പറഞ്ഞത്. എന്റെ മനസിൽ ഒറ്റയാളേയുള്ളൂ അത് പ്രണവ് മോഹൻലാലാണ് എന്നാണ്.
അത് വൈറലായി. ശേഷമുള്ള പല അഭിമുഖങ്ങളിലെല്ലാം ഇതേ കുറിച്ച് ചോദ്യങ്ങൾ വന്നു. ആ ചോദ്യത്തെ തടയാതെ ഞാൻ പറഞ്ഞു കൊണ്ടോയിരുന്നു. അതാണ് ട്രോളുകൾ കൂടിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാൻ പ്രണവിനെ കാണാനായി പോയിരുന്നു. എല്ലാവരും പറയുന്നു പ്രണവ് എക്സ്ട്രോവെട്ട് ആണെന്ന്. പക്ഷേ എനിക്ക് അങ്ങനെ തോന്നിയില്ല. ഞാൻ പോയി പ്രണവിനെ കണ്ടു. ഞാൻ ഗായത്രി. താങ്കളെ കാണാൻ വേണ്ടി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോൾ ഹാൻഡ് ഷേക്ക് തന്നു. അപ്പോഴേക്കും ഷോട്ടിന്റെ സമയമായി അദ്ദേഹം പോയി. അത്രയേ ഉണ്ടായുള്ളൂ", എന്നാണ് ഗായത്രി പറഞ്ഞത്.
സത്യത്തില്‍ ഇപ്പോള്‍ കല്യാണത്തെ കുറിച്ച് ഗായത്രി ചിന്തിയ്ക്കുന്നില്ല. ഒരു വിവാഹമൊക്കെ വേണ്ടേ എന്ന് വീട്ടില്‍ അമ്മ ചോദിക്കാറുണ്ട്. പക്ഷേ എന്റെ ചിന്തയില്‍ അത് വന്നിട്ടില്ല. പറ്റിയ ആളെ ഞാന്‍ മീറ്റ് ചെയ്യും, അപ്പോള്‍ മതി എന്നാണ് ആഗ്രഹം. അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. എന്ന് ഗായത്രി ആനീസ് കിച്ചണ്‍ ഷോയിൽ പറഞ്ഞു. എന്നെ സഹിക്കാന്‍ അല്പം ധൈര്യം വേണം എന്ന് മുന്‍പ് പറഞ്ഞതിനെ കുറിച്ച് ആനി ഗായത്രിയോട് ചോദിയ്ക്കുന്നുണ്ട്.
അത് പറയുമ്പോള്‍ എനിക്ക് 21-22 വയസ്സേയുണ്ടായിരുന്നുള്ളൂ. ഞാനൊരു ടെറര്‍ ക്യാരക്ടറാണ് എന്ന് സ്വയം വിശ്വസിക്കുന്ന കാലത്ത് പറഞ്ഞതാണ്. ഇപ്പോഴും അതിന് മാറ്റം വന്നു എന്നല്ല, പക്ഷേ പൊതുവെ എല്ലാവരംു ആഗ്രഹിക്കുന്നത് പോലൊരു പങ്കാളിയായിരിക്കില്ല ഞാന്‍. അക്കാര്യത്തില്‍ സൂക്ഷിച്ചോളൂ എന്ന അഭിപ്രായം ഇപ്പോഴുമുണ്ടത്രെ.
https://www.facebook.com/Malayalivartha