സ്താനാർത്തി ശ്രീക്കുട്ടന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു!
കുട്ടികളുടെ കുസൃതിയും അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുളള രസകരമായ സംഭവ മുഹൂർത്തങ്ങളെയും കോർത്തിണക്കി എത്തുന്ന ചിത്രമാണ് സ്താനാർത്തി ശ്രീക്കുട്ടൻ. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബർ 29 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ലാസ്റ്റ് ബെഞ്ചേഴ്സ് അല്ലേ ഇത്തിരി ലേറ്റ് ആയിട്ട് വരാം എന്ന് വാചകത്തോടെയാണ് റിലീസ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഒരു സ്കൂളും, ക്ലാസ് മുറിയും, പ്രധാന പശ്ചാത്തലമാകുന്ന ചിത്രം, ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർക്കൊപ്പം ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എം എ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ് ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരാണ്.
അനൂപ്.വി.ശൈലജയാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ് – കൈലാസ്.എസ്. ഭവൻ, കലാസംവിധാനം -അനിഷ് ഗോപാലൻ,മേക്കപ്പ് – രതീഷ് പുൽപ്പള്ളി., കോസ്റ്റ്യം -ഡിസൈൻ – ബ്യൂസി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ദർശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ദേവിക, ചേതൻ എക്സിക്യുട്ടീവ്.പ്രൊഡ്യൂസർ .- നിസ്സാർ വാഴക്കുളം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, വാഴൂർ ജോസ് എന്നിവരാണ് സ്താനാർത്തി ശ്രീക്കുട്ടന്റെ അണിയറപ്രവർത്തകർ.
https://www.facebook.com/Malayalivartha