ജോഫിന്‍ ടി ചാക്കോ ഒരുക്കിയ 'രേഖാചിത്രം': സംവിധായകന്‍ ജോഫിനെ അഭിനന്ദിച്ച് ഷാഫി പറമ്പില്‍

ആസിഫ് അലിയെ നായകനാക്കിയും അനശ്വര രാജന്‍ നായികയാക്കിയും ജോഫിന്‍ ടി ചാക്കോ ഒരുക്കിയ 'രേഖാചിത്രം' തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ ചിത്രത്തെയും സംവിധായകനെയും അഭിനന്ദിച്ച് ഷാഫി പറമ്പില്‍ എം പി രംഗത്ത്. കെ എസ് യു കാലത്തെ സഹപ്രവര്‍ത്തകന്‍ ജോഫിന്റെ സിനിമാ പ്രേമം അടക്കം വിവരിച്ചുകൊണ്ടാണ് ഷാഫി രംഗത്തെത്തിയത്.
മമ്മൂട്ടിയുടെ ഒരു വലിയ യെസ് ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇങ്ങിനെയാവില്ലായിരുന്നു എന്ന് അവന്‍ എപ്പോഴും പറയമായിരുന്നു. 4 വര്‍ഷത്തോളം ഉള്ളില്‍ കൊണ്ട് നടന്ന കഥ, രേഖാചിത്രമെന്ന സിനിമയായി പുറത്തിറങ്ങി. അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'വര്‍ക്കായി' എന്ന് സിനിമ കണ്ടയാളുകള്‍ ഒന്നടങ്കം പറയുമ്പോള്‍ സന്തോഷം, അഭിമാനം എന്നാണ് ഷാഫി ഫേസ്ബുക്കില്‍ കുറിച്ചത്.
ഷാഫിയുടെ കുറിപ്പ്...
മുണ്ടൂരിലെ ചാക്കോ മാഷ്ടെ മകന്റെ കണക്കും ഫിസിക്‌സും കെമിസ്ട്രിയുമൊക്കെ സിനിമയായിരുന്നു. അവനെ പരിചയപ്പെട്ട കെ എസ് യു കാലം മുതലെ അവന്റെ സ്വപ്നം ഒരു സിനിമാ സംവിധായകന്‍ ആവുക എന്നതായിരുന്നു. തുടക്കക്കാരന് ധൈര്യമായി ആദ്യാവസരം നല്‍കി മമ്മൂക്ക അവനെ ചേര്‍ത്ത് പിടിച്ചപ്പോള്‍ പിറന്ന പ്രീസ്റ്റിന് ശേഷം അവനോട് ചോദിക്കാന്‍ തുടങ്ങിയതാണ് അടുത്തത് എപ്പഴാണെന്ന്.
ഇതിലും മമ്മുക്കയുടെ ഒരു വലിയ Yes ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇങ്ങിനെയാവില്ലായിരുന്നു എന്നവന്‍ എപ്പോഴും പറയും. 4 വര്‍ഷത്തോളം അവന്‍ ഈ കഥ ഉള്ളില്‍ കൊണ്ട് നടക്കുന്നു. ഇന്ന് പ്രിയപ്പെട്ട ജോഫിന്റെ രണ്ടാം സിനിമ രേഖാചിത്രം പുറത്തിറങ്ങി, അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'വര്‍ക്കായി' എന്ന് സിനിമ കണ്ടയാളുകള്‍ ഒന്നടങ്കം പറയുമ്പോള്‍ സന്തോഷം ,അഭിമാനം. ആസിഫലിക്കും അനശ്വരക്കും ടീമിനും അഭിനന്ദനങ്ങള്‍. അന്നും ഇന്നും അവനെ പിന്തുണക്കുന്ന ആന്റോ ഏട്ടനും (ആന്റോ ജോസഫ്) രേഖാചിത്രം നിര്‍മ്മിച്ച വേണു കുന്നപ്പള്ളിക്കും സ്‌നേഹാഭിവാദ്യങ്ങള്‍.
https://www.facebook.com/Malayalivartha


























