Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

വത്സലാ ക്ലബ്ബ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

06 MARCH 2025 02:49 PM IST
മലയാളി വാര്‍ത്ത

ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി. എസ്. നിർമ്മിച്ച് നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ആദ്യ അനൗൺസ്മെൻ്റൊയി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വർഷങ്ങളായി ഈ ഗ്രാമത്തിൽ നിലനിന്നു പോരുന്ന ഒരു കാര്യമാണ് വിവാഹം മുടക്കൽ. അവർക്ക് ഇത് മത്സരവും ആഘോഷവും പോലെയാണ്. ആൺ പെൺ വ്യത്യാസമില്ലാതെ തലമുറതലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു. സ്വന്തം മക്കളുടെ വിവാഹം പോലും മുടക്കുന്നതിൽ ഇവർക്ക് തെല്ലും ദുഃഖമില്ല.

ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികവും നൽകുന്നു. ഇവിടെ വത്സലാ ക്ലബ്ബ് എന്ന ഒരു ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ഈ നാട്ടിൽ നടക്കുന്ന ഈ കല്യാണം മുടക്കിനെ ശക്തമായി എതിർക്കുന്ന ഏതാനും ചെറുപ്പക്കാർ ഈ ക്ലബ്ബിൻ്റെ സജീവ പ്രവർത്തകരാണ്. ഈ പ്രശ്നത്തിൻ്റെ പേരിൽ ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും രണ്ടു ചേരികളിലായി.

ഇവർക്കിടയിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതോടെ കഥാഗതിയിൽ വലിയൊരു വഴിത്തിരിവിനു വഴിയൊരുക്കുന്നു. നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ പശ്ചാത്തലമാണിത്. തികച്ചും കൗതുകകരമായ ഒരു പ്രമേയം ഹ്യൂമർ, ഫാൻ്റെസി ജോണറിൽ അവതരിപ്പിക്കുയാണ് ഈ ചിത്രത്തിലൂടെ.

സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. താരപ്പൊലിമയേക്കാളുപരി കഥക്കനുയോജ്യമായതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെ ശ്രദ്ധേയ വരുമാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

വിനീത് തട്ടിൽ, അഖിൽ കവലയൂർ കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്, അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺമ്പോൾ, ദീപുകരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം,അനീഷ്, ഗൗതം.ജി. ശശി, അസീന റീന, അരുൺ ഭാസ്ക്കർ,ആമി തിലക് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് പറയുന്നു. രചന -ഫൈസ് ജമാൽ. സംഗീതം - ജിനി എസ്. ഛായാഗ്രഹണം - ശൗരിനാഥ്. എഡിറ്റിംഗ് - രാകേഷ് അശോക. കലാസംവിധാനം - അജയ് ജി. അമ്പലത്തറ. സ്റ്റിൽസ് - അജി മസ്ക്കറ്റ്. മേക്കപ്പ് സന്തോഷ് വെൺ പകൽ. കോസ്റ്റ്യും - ഡിസൈൻ ബ്യൂസി ബേബി ജോൺ.

ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനുരാജ്..ഡി.സി. പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഹരി കാട്ടാക്കട. പ്രൊഡക്ഷൻ കൺട്രോളർ - മുരുകൻ.എസ്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെടുക...  (11 minutes ago)

കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും  (16 minutes ago)

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (45 minutes ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (1 hour ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (1 hour ago)

ഇന്ന് പ്രാദേശിക അവധി....  (1 hour ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (1 hour ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (2 hours ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (2 hours ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (2 hours ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (9 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (10 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (10 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (10 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (11 hours ago)

Malayali Vartha Recommends