ബ്രോമാന്‍സ് ഉടന്‍ ഒടിടിയില്‍ എത്തും

അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത് ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ബ്രോമാന്‍സ്'. അര്‍ജ്ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍, സംഗീത്, കലാഭവന്‍ ഷാജോണ്‍, മാത്യു തോമസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ബ്രോമാന്‍സ് ഒടിടിയില്‍ റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഉടന്‍ പുറത്തുവിടും.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണിത്. അരുണ്‍ ഡി. ജോസ്, തോമസ് പി. സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. എഡിറ്റിങ് ചമന്‍ ചാക്കോ, ക്യാമറ അഖില്‍ ജോര്‍ജ് എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. സംഗീത രചന നിര്‍വ്വഹിക്കുന്നത് എഡിജെ, രവീഷ് നാഥ്, തോമസ് പി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ്.
https://www.facebook.com/Malayalivartha