13 വയസുള്ള മകളുണ്ട് ഈ ചെയ്യുന്നവർ അവളുടെ കാര്യം ഓർക്കുന്നുണ്ടോ എന്ന് ശ്വേത; കൂടെയുള്ളവരെ ചേർത്തുപിടിക്കണം, ഇന്നു ഞാൻ നാളെ നീ എന്ന് സാബുമോൻ

ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി കേസെടുക്കാൻ നിർദേശിച്ച എറണാകുളം സിജെഎം കോടതി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വിഷയത്തിൽ തിടുക്കം കാട്ടിയെന്നും നിരീക്ഷിച്ചു. അതിനിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ പരസ്പരം ചെളിവാരി എറിയുന്ന കാഴ്ച 'അമ്മ' സംഘടനയെ സ്‌നേഹിക്കുന്നവരിലും സിനിമയ്ക്ക് പുറത്തും സൃഷ്ടിക്കുന്ന വിഷമവും അവജ്ഞയും ഉണ്ടാക്കുകയാണ്. നിരവധി കലാകാരന്മാർക്ക് താങ്ങും തണലുമാകേണ്ട 'അമ്മ ' സംഘടന ഇതുവഴി പൊതു ജനമധ്യത്തിൽ അപഹാസ്യമാവുകയാണ്.
ശ്വേതയ്ക്ക് എതിരെ പരാതി നൽകിയ മാർട്ടിൻ മേനാച്ചേരി, നടൻ ബാബുരാജ്, സംഘടനയ്ക്ക് പുറത്തുള്ള ക്രൈം നന്ദകുമാറിന്റെ വരെ പേരുകൾ ഗൂഢാലോചനയ്ക്ക് പിന്നിൽ ഉണ്ടെന്ന് പറഞ്ഞു കേൾക്കപ്പെടുന്നു. മാർട്ടിൻ മേനാഞ്ചേരിയും ക്രൈം നന്ദകുമാറും തമ്മിൽ ബന്ധങ്ങളുണ്ട്. ഇടക്കാലത്ത് തെറ്റുകയും ചെയ്തുവത്രേ. എങ്കിലും ക്രൈ നന്ദകുമാറിന് ശ്വേതയോടുളള വൈരാഗ്യ ഈ കേസിനെ സ്വാധീനിച്ചുവെന്ന വിലയിരുത്തൽ സിനിമാ സംഘടനയുടെ ഒരു വിഭാഗത്തിനിടയിൽ ശക്തമാണ്. ശ്വേത മേനോനെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിലായിരുന്നു. ഇതിന്റെ പ്രതികാരമായിരിക്കാം ശ്വേതയ്ക്കെതിരായ കേസെന്ന വിലയിരുത്തൽ ഉണ്ട്.
മാർട്ടിൻ മേനാച്ചേരിയെ ഇന്നലെ ന്യൂസ് 24ൽ ഹാഷ്മി ലൈവ് ആയി വധിച്ചു എന്ന് തന്നെ പറയാം. ശ്വേതാ മേനോൻ ഹോട്ട് വീഡിയോ എന്ന് യൂട്യൂബിലെ അടിക്കുമ്പോൾ ശ്വേത യുടെ മോശമായ വീഡിയോസ് വരുന്നു എന്ന് പറഞ്ഞ മാർട്ടിൻ മേനാച്ചേരിയോട് താങ്ക ൾക്കു അതിന്റെ അതിന്റെ ആവശ്യം എന്ത് ആണെന്നും. അത് പോലെ തെളിവിനായി സമർപ്പിച്ച വീഡിയോ ലിങ്കുകൾ എല്ലാം ഇന്ത്യയിൽ ബാൻ ചെയ്‌തത് ആണെന്നും പിന്നെ എങ്ങനെ തങ്ങൾക്കു അത് കിട്ടി എന്ന ചോദ്യത്തിന് കുത്യമായ മറുപടി നല്കാൻ ആവാതെ മാർട്ടിൻ വെള്ളോം കുടിക്കുന്നതും ചർച്ചയിൽ കാണാം. വീഡിയോയുടെ ഈ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.
പിന്നാലെ ആണ് മാർട്ടിൻ മേനാച്ചേരിയ്ക്ക് എതിരെ ഈ തട്ടിപ്പുവീരനെ സൂക്ഷിക്കുക എന്ന ക്രൈം കൊടുത്ത പരസ്യം ഒരു ഓൺലൈൻ ചാനൽ പുറത്തു വിടുന്നത്. ഇതിൽ ക്രൈം നു ഈ ആൾ മാറാട്ടക്കാരനും തട്ടിപ്പുവീരനുമായി ബന്ധമില്ല എന്ന് തലക്കെട്ടിൽ തന്നെ പറയുന്നുണ്ട്. മ്പ് ചില പത്രങ്ങളിൽ സർക്കുലേഷൻ വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട് മാർട്ടിൻ. ക്രൈം ചീഫ് എഡിറ്ററാണെന്ന് തെറ്റിധരിപ്പിക്കുന്ന വിധം ഇയാൾ പ്രവർത്തിച്ചുവെന്നും ആരോപിച്ചിരുന്നു. ഒരു പ്രമുഖ പത്രത്തിൽ നിന്നും പുറത്താക്കിയെന്ന അടക്കം കുറിപ്പിലുണ്ട്. ശ്വേതാ മേനോൻ നേരത്തെ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അശ്ലീല രംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാർട്ടിൻ മേനാച്ചേരി പരാതി നൽകിയത്. സെൻസർ ചെയ്ത് ഇറങ്ങിയ രതിനിർവേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിരയാണ് പരാതിയിലുള്ളത്.
മാർട്ടിൻ മേനാച്ചേരിക്കെതിരെ പരാതിയുമായി സിനിമാ നിരൂപകനും കോഴിക്കോട് സ്വദേശിയുമായ സുധീഷ് പാറയിൽ. എറണാകുളം സെൻട്രൽ പൊലീസിലാണ് സുധീഷ് പരാതി നൽകിയത്. ശ്വേതാ മേനോനെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തി, ഇന്ത്യയിൽ നിരോധിക്കപ്പെട്ട ലൈംഗിക സൈറ്റുകൾ പ്രചരിപ്പിച്ചു, ഹൈക്കോടതി പരിസരത്ത് വച്ച് ലൈംഗിക വീഡിയോകൾ കണ്ടു എന്നും പരാതിയിലുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുക ലക്ഷ്യമിട്ടാണ് ശ്വേതാ മേനോനെതിരെ മാർട്ടിൻ പരാതി നൽകിയതെന്നും നിരോധിത അശ്ലീല സൈറ്റുകളുടെ വിവരങ്ങൾ ഉൾപ്പെടെ പങ്കുവെച്ച് പ്രചാരം നൽകി എന്നുമാണ് പരാതി.
മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്ന സംശയവും പുറത്തുവരുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിൽ ഇപ്പോൾ എങ്ങനെ പരാതി ഉയർന്നെന്ന് പരിശോധിക്കേണ്ടിവരും.
പരാതിയിലും കേസിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം ശക്തമാക്കുന്ന മറ്റൊരു ഘടകം നടൻ ബാബുരാജിനെ കുറിച്ചാണ്. അമ്മുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ ബാബുരാജ് മുന്നോട്ട് വന്നിരുന്നു. എന്നാൽ ബലാത്സംഗ കേസിലെ പ്രതിയും ലൈംഗികാരോപണം നേരിടുന്ന, വ്യക്തിയുമായതിനാൽ വിമർശനം ഉയർന്നു. സിനിമ മേഖലയിലുള്ളവരും പരസ്യമായി രംഗത്ത് വന്നു. ഒടുവിൽ നിവൃത്തിയില്ലാതെ തെരഞ്ഞെടുപ്പിൽ നിന്നും ബാബുരാജിന് പിൻമാറേണ്ടി വന്നിരുന്നു.
നടി ശ്വേതാ മേനോനെതിരേ കേസെടുത്ത പോലീസ് നടപടിയിൽ സിനിമ പ്രവർത്തകർ പാലിക്കുന്ന മൗനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും അവതാരകനുമായി സാബുമോൻ. സിനിമാ കൂട്ടായ്മ കുറ്റകരമായ നിശബ്ദത എന്തിനാണെന്നും സാബുമോൻ ചോദിക്കുന്നു. ഒരു മനുഷ്യനും ഇതിനെതിരേ സംസാരിച്ച് കാണുന്നില്ലെന്നും ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും ശ്വേതാ മേനോൻ കടന്നുപോകുന്നതെന്നും അത് മനസിലാക്കാൻ അൽപ്പം മാനുഷിക പരിഗണനയുണ്ടായാൽ മതിയെന്നും സാബുമോൻ കുറിച്ചു . ഇന്നു ഞാൻ നാളെ നീ എന്ന തലക്കെട്ടോടെ ഇട്ട കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ :
ഇന്നു ഞാൻ നാളെ നീ...
ഇന്ന് ഒരു വാർത്ത ശ്രദ്ധയിൽ പെട്ടു, ശ്വേത മേനോന്റെ പേരിൽ ഒരു എഫ് ഐ ആർ ഫയൽ ചെയ്യപ്പെട്ടിരിക്കുന്നു. അതീവ ഗുരുതരമായ വകുപ്പുകൾ ആണു ചുമത്തിയിട്ടുള്ളത്. കോടതി ഉത്തരവ് പ്രകാരമാണ് ഈ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഒരു സ്വകാര്യ വ്യക്തി സമർപ്പിച്ച പെറ്റീഷന്റെ പിന്നാലെയാണ് ഈ ഉത്തരവ്.
കോടതിയിൽ കൊടുത്ത പെറ്റീഷൻ ഞാൻ വായിച്ചു. പിഞ്ചു കുഞ്ഞുങ്ങൾ അടക്കം ഉള്ള സെക്സ് വീഡിയോസ് ഉണ്ടാക്കി വിറ്റു പണം സമ്പാദിക്കുന്ന ആളാണ് ഈ നടി എന്നാണു ഈ പെറ്റിഷനിൽ പറയുന്നത്. പരാതി കൊടുത്ത ആളിന്റെ മുഴുവൻ ചരിത്രവും ഞാൻ പരിശോധിച്ചു. ഇതു ഒരു വ്യാജ ആരോപണം ആണെന്നത് പകൽ പോലെ വ്യക്തം.
എന്റെ വിഷയം ഇതൊന്നുമല്ല മലയാള സിനിമ കൂട്ടായ്മയുടെ കുറ്റകരമായ നിശബ്ദത ആണു! ഈ കൂട്ടായ്മയിലെ ഒരു മനുഷ്യനും ഇതിനു എതിരെ ഈ നിമിഷം വരെ സംസാരിച്ചു കണ്ടില്ല. ഭീകരമായ ഒരു അവസ്ഥയിലൂടെ ആയിരിക്കും സഹപ്രവർത്തക കടന്നുപോകുന്നത് എന്ന് മനസിലാക്കാൻ അൽപ്പം മാനുഷിക പരിഗണയുണ്ടായാൽ മതി. സോഷ്യൽ മീഡിയകളിൽ ഉള്ള സാധാരണ മനുഷ്യർ പോലും അവർക്കായി സംസാരിക്കുമ്പോൾ സിനിമാകൂട്ടായ്മയിലെ ആരുടേയും ഒരു വരി പോലും എങ്ങും കണ്ടില്ല.
അധികാരത്തിനും രാഷ്ട്രീയത്തിനും വ്യക്തിവിദ്വേഷത്തിനും അപ്പുറം സിനിമ പ്രവർത്തകരും സാധാരണ മനുഷ്യർ ആണു. പരസ്പര ബഹുമാനം, സഹാനുഭൂതി, കരുണ, പരസ്പര സ്നേഹം, നന്മ ഇതൊക്കെ ഒരു തരി എങ്കിലും അവശേഷിക്കുന്നവർ ബാക്കി ഉണ്ടെങ്കിൽ, ഈ പരാതി കൊടുത്ത കൃമികീടങ്ങളെ പോലെ ഉള്ളവരുടെ ആക്രമണങ്ങളിൽ നിന്നും നാം നമ്മുടെ കൂടെയുള്ളവരെ ചേർത്തുപിടിക്കണം. കാരണം നമുക്ക് നമ്മളെ ഉള്ളൂ
നിശബദ്ധതയും ഒരു കുറ്റകൃത്യം തന്നെ ആണ്. ഇന്നു ഞാൻ നാളെ നീ...
നടൻ ഇർഷാദ് അലി. ആക്ഷേപ ഹാസ്യ രൂപേണയാണ് തന്റെ പ്രതിഷേധം അറിയിച്ചത്. പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിൽ താൻ നിയമനടപടി നേരിടേണ്ടി വരുമോ എന്ന ചോദ്യമുയർത്തിയാണ് ഇർഷാദിന്റെ പോസ്റ്റ്. 'ശ്വേത മേനോനൊപ്പം', സെൻസർഷിപ്പ് തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്. സിനിമയിൽ മുമ്പ് ബലാത്സംഗ രംഗത്തിൽ അഭിനയിച്ച കാര്യം ഓത്തുകൊണ്ടാണ് ഇർഷാദിന്റെ കുറിപ്പ്.
അറിഞ്ഞിടത്തോളം മീര ജാസ്മിൻ ഇപ്പോൾ അമേരിക്കയിൽ ആണെന്ന് കേൾക്കുന്നു.
സേതുരാമ അയ്യരെ ഇറക്കി അന്വേഷിച്ചിട്ടും
ഏതെങ്കിലും വക്കീലിനെ ബന്ധപ്പെട്ടോ എന്ന്
അറിയാൻ കഴിഞ്ഞിട്ടില്ല!
ഞാൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ കൊടുക്കണോ?
അതോ ഒളിവിൽ പോണോ?
കേസിൽ ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ മേജർ രവി. ‘അമ്മ’ സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു കൊണ്ട് ശ്വേതയ്ക്കെതിരെ നടക്കുന്ന നീക്കമാണിതെന്ന് മേജർ രവി പ്രതികരിച്ചു. ഫെയ്സ്ബുക്ക് വിഡിയോയിലാണ് താരത്തിന്റെ പ്രതികരണം. ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താണിതെന്ന്. എന്നാൽ ശ്വേത കരയുകയായിരുന്നു. എനിക്ക് 13 വയസുള്ള മകളുണ്ട്. ഈ ചെയ്യുന്നവർ അവളുടെ കാര്യം ഓർക്കുന്നുണ്ടോ എന്നാണ് ശ്വേത എന്നോട് ചോദിച്ചത്. ആ കരച്ചിൽ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്.ഇപ്പോൾ പരാതി കൊടുത്തിരിക്കുന്നത്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്. എന്നും പറയുന്നു. കോടതിയിൽ ഇതിനൊക്കെ മറുപടി നൽകേണ്ടി വരും. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിങ്ങൾക്ക് എന്താണ് ഇത്ര അസ്വസ്ഥത? ശ്വേത ആരുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ പോകുന്നില്ല. പൊതു സമൂഹം ശ്വേതയോടൊപ്പമുണ്ട്.’ എന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha