ആര്യന്‍, അഭിമന്യു ഇവയെ കടത്തിവെട്ടാന്‍ വരുന്നു പ്രിയദര്‍ശന്‍

വീണ്ടുമൊരു മുംബൈ ചിത്രമായി സൂപ്പര്‍ഹിറ്റ് ടീം ലാലും പ്രിയനും എത്തുന്നതായി റിപ്പോര്‍ട്ടുകള്‍.
ആര്യന്‍, അഭിമന്യു എന്നീ അധോലോക ആക്ഷന്‍ ത്രില്ലറുകള്‍ക്ക് ശേഷം അതേ ശൈലിയിലുള്ള ഒരു സിനിമയ്ക്ക് പ്രിയദര്‍ശന്‍ ഒരുങ്ങുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ഈ സിനിമ മണിയന്‍പിള്ള രാജു ആണ് നിര്‍മ്മിക്കുന്നത്. 30 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. അധോ ലോകവും പ്രണയവും ആയിരിക്കും ചേരുവകകള്‍.
മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളായിരിക്കും ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കലാസംവിധായകന്‍ സാബു സിറിള്‍ ഈ സിനിമയോട് സഹകരിക്കുന്നുണ്ട്. സന്തോഷ് ശിവനോ കെ വി ആനന്ദോ ഛായാഗ്രഹണം നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
ഈ വര്‍ഷം മധ്യത്തോടെ പ്രിയന്‍ ലാല്‍ ടീമിന്റെ ആക്ഷന്‍ സിനിമയുടെ ജോലികള്‍ ആരംഭിക്കും.
https://www.facebook.com/Malayalivartha






















