പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ മുഖം കാണിച്ച മറ്റൊരു കുട്ടിത്താരം മലയാളത്തിലെ പ്രമുഖ നടനാണ്

ഫാസില്‍ സംവിധാനം നിര്‍വഹിച്ച് മമ്മൂട്ടി അഭിനയിച്ചതും 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'പപ്പയുടെ സ്വന്തം അപ്പൂസ്'. അപ്പൂസിന്റെ പപ്പയായ 'ബാലചന്ദ്രന്‍' എന്ന കഥാപാത്രം മമ്മൂട്ടി അവതരിപ്പിച്ചപ്പോള്‍ അപ്പൂസായി അരങ്ങ് തകര്‍ത്തത് നടന്‍ കൊച്ചിന്‍ ഹനീഫയുടെ സഹോദരീ പുത്രന്‍ ബാദുഷയാണ്. മികച്ചൊരു കൂട്ടുകെട്ടിലൂടെതന്നെ അഭിനയത്തിന്റെ അരങ്ങേറ്റം കുറിക്കാന്‍ ഭാഗ്യം ലഭിച്ചെങ്കിലും പിന്നീടു ബാദുഷയെ തേടി നല്ല അവസരങ്ങളൊന്നും വന്നുചേര്‍ന്നില്ല. എന്നാല്‍ ചിത്രത്തില്‍ മുഖം കാണിച്ച മറ്റൊരു കുട്ടിത്താരം ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായി മാറിയിരിക്കുന്നു. അത് മറ്റാരുമല്ല മലയാള സിനിമയിലെ ശ്രദ്ധേയ യുവതാരം ഫഹദ് ഫാസിലാണ് പപ്പയുടെ സ്വന്തം അപ്പൂസില്‍ ഒരു രംഗത്ത് പ്രത്യക്ഷപ്പെട്ട കുട്ടിത്താരം.
https://www.facebook.com/Malayalivartha























