അപ്പാനി രവി ഫെയിം ശരത് വിവാഹിതനായി...

അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരെ കയ്യിലെടുത്ത കഥാപാത്രമായിരുന്നു അപ്പാനി രവി. അപ്പാനി രവിയെ അവതരിപ്പിച്ച കാലടി സര്‍വകലാശാല വിദ്യാര്‍ത്ഥി കൂടിയായ ശരത്കുമാര്‍ വിവാഹിതനായി.
ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചാണ് പ്രണയിനി രേഷ്മയുമായുള്ള വിവാഹം നടന്നത്. അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷം പോക്കിരി സൈമണ്‍ എന്ന സിനിമയില്‍ അഭിനയിക്കുകയാണ് ശരത്കുമാര്‍. തിരുവനന്തപുരത്താണ് ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ശരത് വിവാഹവേദിയിലെത്തിയത്. അരുവിക്കര സ്വദേശിയാണ് ശരത്കുമാര്‍.
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ശരത് കുമാര്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ് രണ്ടാം ഭാഗമായ ആട് രണ്ടിലും ശരത്കുമാര്‍ അഭിനയിക്കുന്നുണ്ട്.

https://www.facebook.com/Malayalivartha

























