സുരഭിയെ കുറിച്ച് മാധ്യമങ്ങളില്‍ പരക്കുന്ന തോന്ന്യാസം....

കുഞ്ഞു കുഞ്ഞ് വേഷങ്ങള്‍ ചെയ്താണ് സുരഭി ലക്ഷ്മി എന്ന നടി വളര്‍ന്നത്. പത്ത് വര്‍ഷത്തോളം നാടകങ്ങള്‍ ചെയ്ത്, സിനിമാ ലോകത്തേക്ക് ചുവടെടുത്ത് വച്ചപ്പോഴും ഒരു മോശമായ വാര്‍ത്തയും സുരഭിയെ കുറിച്ച് കേട്ടിട്ടില്ല. തന്റെ ജോലി ചെയ്തു മടങ്ങുക എന്നതിനപ്പുറത്തൊരു പ്രശ്നക്കാരിയേ അല്ല സുരഭി എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
എന്നാല്‍ ദേശീയ പുരസ്‌കാരം കിട്ടിയതോടെ സുരഭിയെ കുറിച്ച് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിയ്ക്കുകയാണ് ചില തമിഴ് മാധ്യമങ്ങള്‍. ഉര്‍വശിപ്പട്ടം കിട്ടിയ നടിയെ കുറിച്ച് നട്ടാല്‍ കുരുക്കാത്ത നുണക്കഥകളാണ് പറഞ്ഞ് പരത്തുന്നത്. സുരഭിയെ അടുത്തറിയുന്നവര്‍ ഇത് കേട്ടാല്‍ വാളെടുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു തമിഴ് മാഗസിനാണ് സുരഭിയെ കുറിച്ച് തീര്‍ത്തും അശ്ലീലമായ വാര്‍ത്തകള്‍ എഴുതിപിടിപ്പിച്ചിരിയ്ക്കുന്നത്. നിര്‍മാതാവിനൊപ്പം ചേര്‍ന്ന് സുരഭി ഹോട്ടല്‍ മുറിയില്‍ ഇരുന്ന് മദ്യപിച്ചു എന്നും ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ ഇരുവരെയും ഇറക്കി വിട്ടു എന്നൊക്കെയാണ് വാര്‍ത്തകള്‍.
വിദാര്‍ത്ഥ് നായകനായി എത്തുന്ന വണ്ടി എന്ന തമിഴ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറാണത്രെ സുരഭി. ഷൂട്ടിങിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് വടപളനിയിലെ ഒരു ഹോട്ടലിലാണ് ടീം അംഗങ്ങള്‍ താമസിച്ചിരുന്നത്. ഹോട്ടിലില്‍ നിര്‍മാതാവയ മുഹമ്മദ് നസീറിനൊപ്പം സുരഭി മദ്യപിച്ചു ബഹളമുണ്ടാക്കിയത്രെ. വടപളനിയിലുള്ള ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് സുരഭിയെയും മുഹമ്മദ് നസീറിനെയും ഹോട്ടല്‍ മാനേജര്‍ ഇറക്കിവിട്ടു. ഇപ്പോള്‍ വളസര്‍പ്പക്കം എന്ന സ്ഥലത്ത് ഒരു ഗസ്റ്റ് ഹൗസിലാണ് ഇരുവരും താമസിക്കുന്നത് എന്നൊക്കയാണ് ഈ മാഗസിന്‍ വാര്‍ത്തയില്‍ പറയുന്നത്.
വണ്ടി എന്ന തമിഴ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറാണ് സുരഭി എന്നത് സത്യമാണ്. വണ്ടിയുടെ പൂജയ്ക്ക് എടുത്ത ചിത്രമാണ് ഇത്. എന്നാല്‍ നിര്‍മാതാവിനൊപ്പം മദ്യപിച്ചു എന്നും ഹോട്ടലില്‍ പ്രശ്നമുണ്ടാക്കി എന്നും ഗസ്റ്റ്ഹൗസില്‍ താമസിച്ചു എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണ്. ഇന്റസ്ട്രിയില്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റുള്ള അഭിനേത്രികളില്‍ ഒരാളാണ് സുരഭി. പത്ത് വര്‍ഷത്തോളം നാടക രംഗത്ത് ഉണ്ടായിരുന്ന സുരഭിയെ ശ്രദ്ധേയയാക്കിയത് എം80 മൂസ എന്ന പരിപാടിയിലെ പാത്തു എന്ന കഥാപാത്രമാണ്. സിനിമയില്‍ കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്ത്, മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ഇത്തവണത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും സുരഭി നേടിയെടുത്തു.
https://www.facebook.com/Malayalivartha

























