മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് മാറ്റാന്‍ ഒരുങ്ങി പ്രിയദര്‍ശന്‍; പ്രിയന് മറ്റൊരു ദിലീഷ് പോത്തന്‍ ആകാന്‍ സാധിക്കുമോ ?

മലയാളത്തില്‍ വന്‍വിജയം കൊയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ ഉദയം കൂടിയായിരുന്നു അവിടെ സംഭവിച്ചത് . വ്യത്യസ്തതയാണ് സിനിമകളുടെ വിജയം. അത് തന്നെയാണ് ദിലീഷ് പോത്തനെന്ന സംവിധായകന്‍ മഹേഷിന്റെ പ്രതികാരത്തിലുടെ തുറന്ന് കാണിച്ചത്. സംവിധാകന്മാരെല്ലാം അവരവരുടെ പ്രത്യേക ശൈലിയാണ് സിനിമ നിര്‍മ്മിക്കുന്നത്.
സംവിധായകന്‍ പ്രിയദര്‍ശന്റെ സ്‌റ്റൈയില്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടു കിടക്കുന്നതാണ്.അദ്ദേഹം പുറത്തിറക്കിയ സിനിമകളെല്ലാം ഹിറ്റായി മാറുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ നായകനായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒപ്പം എന്ന സിനിമയില്‍ പതിവ് ശൈലിയില്‍ നിന്ന് മാറ്റം വരുത്തിയ പ്രിയദര്‍ശന്‍ തമിഴില്‍ പുതിയ സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ്. അതാണെങ്കില്‍ പ്രിയദര്‍ശന്‍ ചെയ്താല്‍ ശരിയാവാന്‍ പോവില്ലാത്ത സിനിമയും.
2016 ഫെബ്രുവരിയിലാണ് മഹേഷിന്റെ പ്രതികാരം കേരളത്തില്‍ തരംഗമായത്. റിലീസിങ്ങ് മുതല്‍ സിനിമ മികച്ച ചിത്രമായി വിലയിരുത്തപ്പെട്ടതോടെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇടുക്കിയിലെ കഥയുമായെത്തിയ സിനിമയുടെ ചിത്രീകരണം യഥാര്‍ത്ഥ ജീവിതവുമായി തൊട്ടുകിടക്കുന്ന അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. അതിനാല്‍ തന്നെ സിനിമ ഇരുകൈയും നീട്ടിയാണ് മലയാളക്കര ഏറ്റു വാങ്ങിയത്.തമിഴിലെ മഹേഷായി അഭിനയിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്. പുതിയ സിനിമ പ്രിയദര്‍ശനൊപ്പം ആരംഭിക്കാന്‍ പോവുകയാണെന്നുള്ള കാര്യം ഉദയനിധി തന്നെയാണ് ഫേസ്ബുക്കിലുടെ പറഞ്ഞത്.
പ്രിയദര്‍ശന്റെ സിനിമകള്‍ മറ്റുള്ള സിനിമയില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. അദ്ദേഹം തന്റെ സിനിമകളില്‍ പാട്ടുകളും കോമഡികളും ബഹളങ്ങളും എല്ലാം ഉള്‍പ്പെടുത്തുന്നത് പതിവാണ്. അത്തരം കാര്യങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്നതിനാല്‍ മഹേഷിന്റെ പ്രതികാരം പ്രിയന് പറ്റിയതല്ല എന്നതാണ് പൊതുവെ ഉള്ള അഭിപ്രായം
https://www.facebook.com/Malayalivartha























