സംഗീതത്തിലെ കോപ്പിയടി സംഗീത സംവിധായകന്റെ മാത്രം കുറ്റമല്ല : ബിജിപാല്‍

ഈണങ്ങളുടെ മോഷണത്തില്‍ കുറ്റം സംഗീത സംവിധായകന്റേത് മാത്രമല്ലെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍. പലപ്പോഴും കേട്ടുശീലിച്ച ശൈലികളോടും അതിന്‌സമാനമായ.ഈണങ്ങളോടുമാണ് ആളുകള്‍ക്ക് ആഭിമുഖ്യം. ഇത് സ്വാഭാവികമായും സംഗീതത്തിലും പ്രതിഫലിക്കും ബിജിബാല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.സംവിധായകരും എഡിറ്റര്‍മാരുമൊക്കെ റഫറന്‍സ് മ്യൂസിക് തരാറുണ്ട്.
ഒരു സംഗീത സംവിധായകനെ സംബന്ധിച്ച് അപകടകരമായ സംഗതിയാണ് നിലവിലുള്ള സംഗീതം കേട്ട് മറ്റൊന്ന് ചെയ്യുക എന്നത്. നിലവിലുള്ള സംഗീതം കേട്ടുകേട്ട് പഴകിയവര്‍ക്ക് തികച്ചും പുതുമയുള്ള സംഗീതം ഒരിക്കലും ഇഷ്ടപ്പെടില്ല. നിലവിലുള്ള സംഗീതത്തിന്റെ ഫ്‌ളേവര്‍ കൊണ്ടുവരണം .അതുകൊണ്ട് ആവര്‍ത്തനം എന്നത് സംഗീത സംവിധായകന്റെ മാത്രം കുറ്റമാണെന്ന് പറയാനാവില്ല.സംഗീത സംവിധായകന്‍ ചെയ്യുന്നത് ഒറിജിനല്‍ മ്യൂസിക് അല്ലെന്നും നിലവിലുള്ളതിന്റെ പുന:സൃഷ്ടിയാണ് നടക്കുന്നതെന്നും ബിജിബാല്‍ പറയുന്നു.അതേസമയം, മറ്റൊരാള്‍ ചെയ്യുന്നത് അതേപടി പകര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























