നടി ശരണ്യയെ കണ്ടാല്‍ ആരാണേലും ഒന്നും ഞെട്ടും; പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ഭര്‍ത്താവ്

വിവാഹശേഷം സ്ത്രീകള്‍ക്ക് അല്‍പം വണ്ണംവയ്ക്കുക സ്വാഭാവികം മാത്രമാണ്. എന്നാല്‍ അത് ഏതെങ്കിലും സിനിമാനടിയുടെ കാര്യത്തിലാണെങ്കിലോ? അവരെ പരിഹസിക്കുകയോ വിമര്‍ശിക്കുകയോ ആയിരിക്കും ഒരുകൂട്ടരുടെ പ്രധാനപരിപാടി.
നടി ശരണ്യ മോഹന്റെ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. കുഞ്ഞുണ്ടായ ശേഷമുള്ള നടിയുടെ ചിത്രമാണ് വലിയ ചര്‍ച്ചയായത്. ചിലര്‍ നടിയെ പരിഹസിച്ചും ട്രോളിയും രംഗത്തെത്തി. ഇതിനെതിരെ കുറിക്കുകൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍.
അരവിന്ദ് കൃഷ്ണന്റെ കുറിപ്പ് വായിക്കാം–
'ചേട്ടാ ,ട്രോള് കണ്ടോ ?'
'കണ്ടു '
'പ്രതികരിക്കുന്നില്ലേ ?'
'എന്തിനു ?'
'ഇവന്മാരോട് 4 വര്‍ത്തമാനം പറയണം '
'ആവശ്യമില്ല സഹോ . ഭാരതത്തില്‍ ഒരു പാട് നീറുന്ന വിഷയങ്ങള്‍ ഉണ്ട് . എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളില്‍ പെട്ടതല്ല '
'എന്നാലും ? '
'ഒരു എന്നാലും ഇല്ല . ഈ വണ്ണം എന്നത് വയ്കാനുള്ളതും കുറക്കാനുള്ളതും ആണ് . ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാന്‍ അവള്‍ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറല്‍ ആക്കിയ 'നല്ല ' മനസുകാരും ചെയ്തിട്ടില്ല . '


https://www.facebook.com/Malayalivartha























