ചിത്രീകരണത്തിനിടെ അനുഷ്‌ക ഷൊര്‍ണൂരിലേക്ക് എത്തിയത് ഇതിന് വേണ്ടിയായിരുന്നോ?

അനുഷ്‌ക ഷൊര്‍ണൂരില്‍ എന്താ കാര്യം? വല്ല ഷൂട്ടിംഗിനും വാന്നതാണെന്ന് കരുതാന്‍ വരട്ടെ. താരത്തിന്റെ വരവിന്റെ ലക്ഷ്യം എണ്ണയും ഫെയ്‌സ്പാക്കും വാങ്ങുക എന്നതായിരുന്നു. കുടെ ഉണ്ടായിരുന്നതാവട്ടെ നമ്മുടെ പ്രിയതാരം ഉണ്ണിമുകുന്ദനും. ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ ആയുര്‍വേദ കടയിലാണ് ദേവസേനയായി തിളങ്ങിയ അനുഷ്‌ക എത്തിയത്.
ഉണ്ണി മുകുന്ദന്റെ സുഹൃത്തിന്റെ ആയുര്‍വേദ കടയിലാണ് ഇരുവരും എത്തിയത്. തന്റെ സുഹൃത്തിന്റെ ആയുര്‍വേദ കടയെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ പറഞ്ഞറിഞ്ഞാണ് അനുഷ്‌ക എത്തിയത്. തെലുങ്ക് ചിത്രമായ ഭാഗ്മതിയുടെ ചിത്രീകരണത്തിനിടെ പൊള്ളാച്ചിയിലെ ലൊക്കേഷനില്‍ നിന്നുമാണ് ഇരുവരും എത്തിയത്. ഉണ്ണിയുടെ സുഹൃത്തായ അന്‍ഷാദ് അലി സ്വന്തമായി നിര്‍മ്മിക്കുന്ന എണ്ണയും ഫെയ്‌സ്പാക്കും വാങ്ങുന്നതിനാണ് അനുഷ്‌ക എത്തിയത്.
ബാഹുബലിക്ക് ശേഷം അനുഷ്‌ക അഭിനയിക്കുന്ന ചിത്രമാണ് ഭാഗ്മതി. സിനിമയുടെ സെറ്റില്‍ നിന്നും ഉണ്ണിയുടെ വീട്ടിലും അനുഷ്‌ക എത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തില്‍ ജയറാമാണ് വില്ലനാകുന്നത്.
എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ബാഹുബലിയിലെ വേദസേനയെ കണ്ടതിന്റെ അമ്പരപ്പിലാണ് ഷൊര്‍ണൂര്‍ കുളപ്പുളിയിലെ നാട്ടുകാര്‍.

https://www.facebook.com/Malayalivartha























