ആസിഫിന്റെ രാജകുമാരിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം!!

അടുത്തടുത്ത ദിനങ്ങളിലായി മലയാള സിനിമയിലെ മൂന്ന് താരങ്ങളാണ് അച്ഛന്മാരായി മാറിയത്. മൂന്ന് പേര്‍ക്കും പെണ്‍കുട്ടികളായി എന്നത് കൗതുകം. തുടക്കം കുറിച്ചത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. തൊട്ടുപിന്നാലെ നിവിന്‍ പോളിക്ക് രണ്ടാമത്തെ കുട്ടി ജനിച്ചു, പെണ്‍കുട്ടി. ദിവസങ്ങള്‍ക്കുള്ളില്‍ ആസിഫ് അലിക്കും രണ്ടാമത്തെ കുട്ടി ജനിച്ചു. അതും പെണ്‍കുട്ടി.
ജൂണ്‍ രണ്ടിനായിരുന്നു ആസിഫ് അലിയുടെ ഭാര്യ സമ മസ്റീന്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ ആസിഫ് തന്റെ ആരാധകരെ അറിയിക്കുകയും ചെയ്തു. ആദ്യ മകന്‍ ആദം അലിയുടെ പേരിലാണ് ആസിഫ് തന്റെ നിര്‍മാണ കമ്പനി തുടങ്ങിയിരിക്കുന്നത്. മറ്റ് രണ്ട് താരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒറ്റ ചിത്രം കൊണ്ട് ആസിഫ് തന്റെ ആരാധകരെ കൈയിലെടുത്തിരിക്കുകയാണ്.
ദുല്‍ഖറിന്റെ മകളുടേതെന്ന പേരില്‍ ഒരു നവജാത ശിശുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു എന്നാല്‍ ഫോട്ടോ വ്യാജമാണെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. ഇപ്പോള്‍ ആസിഫ് അലിയുടെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ദുല്‍ഖറിന്റെ മകളെന്ന പേരില്‍ ഒരു കുഞ്ഞിന്റെ ചിത്രം മാത്രമാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ആസിഫിന്റെ മകളുടെ ചിത്രം കുടുംബത്തോടൊപ്പമുള്ളതാണ്. ആശുപത്രിയില്‍ നിന്ന് പകര്‍ത്തിയ ചിത്രത്തില്‍ ആസിഫിനും ഭാര്യ സമയ്ക്കും മകന്‍ ആദമിനുമൊപ്പമുള്ള ചിത്രമാണ് പ്രചരിക്കുന്നത്.
2013ല്‍ വിവാഹിതനായി ആസിഫിന്റെ ആദ്യ കുട്ടി ആദമിന് ഇപ്പോള്‍ മൂന്ന് വയസുണ്ട്. കോഹിനൂര്‍ എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്കും പ്രവേശിച്ച ആസിഫ് മകന്‍ ആദമിന്റെ പേരാണ് കമ്പനിക്ക് നല്‍കിയത്. ചിത്രം പങ്കുവച്ചെങ്കിലും പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha























