ഒരു നടി എന്ന നിലയില്‍ ഞാന്‍ ഭയങ്കര അത്യാഗ്രഹിയാണ്; ആമിയില്‍ നിന്ന് പിന്മാറാനുള്ള കാരണം രാഷ്ട്രീയ സമ്മര്‍ദം അല്ല: വിദ്യ തുറന്നുപറയുന്നു

ആമിയില്‍ നിന്ന് വിദ്യയുടെ പിന്മാറ്റത്തെക്കുറിച്ച് അന്ന് കഥകള്‍ പലതും പ്രചരിച്ചിരുന്നു. ചര്‍ച്ചകളും വാഗ്വാദങ്ങളും പൊടിപൊടിച്ചു. വിവാദത്തില്‍ രാഷ്ട്രീയവും മതവുമൊക്കെ കൂടിക്കുഴഞ്ഞു. അന്നൊന്നും പക്ഷേ, വിദ്യ ഒന്നും പറഞ്ഞില്ല. ഒന്നും പറയാനില്ലാത്തതു കൊണ്ടായിരുന്നില്ല ആ മൗനം. കമലിന്റെ ആമിയില്‍ നിന്ന് പിന്മാറാന്‍ വ്യക്തമായ കാരണങ്ങളുണ്ടായിരുന്നുവെന്ന് വിദ്യ പറയുന്നു.
ഒരുപാട് സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് കമലാദാസ്. നിങ്ങളുടെ മാധവിക്കുട്ടി. ആ ചിത്രം തുടങ്ങാന്‍ അങ്ങേയറ്റം അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ, ഡെങ്കിപ്പനി വന്ന് കിടപ്പിലായപ്പോയി. എന്നാല്‍, ഒരു സമയത്ത് കമലിനും എനിക്കുമിടയില്‍ വളരെ ക്രിയേറ്റീവായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. തിരക്കഥയുടെ അവസാനരൂപം സംബന്ധിച്ച് ഞങ്ങള്‍ രണ്ടാള്‍ക്കും വേറിട്ട കാഴ്ചപ്പാടുകളും സമീപനവുമാണ് ഉണ്ടായിരുന്നത്. ചില രാഷ്ട്രീയപരമായ സമ്മര്‍ദം കൊണ്ടാണ് ഞാന്‍ സിനിമ ഉപേക്ഷിച്ചത് എന്ന നിലയിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനുശേഷം മഞ്ജു വാര്യരാണ് കമലയുടെ വേഷം ചെയ്യുക എന്ന് എന്നോട് പറഞ്ഞിരുന്നു.
ഒരു നടി എന്ന നിലയില്‍ ഞാന്‍ ഭയങ്കര അത്യാഗ്രഹിയായ ഒരാളാണ്. ഏറ്റവും മികച്ചതിനുവേണ്ടി ഏറ്റവും മികച്ച ടീമിനൊപ്പം വര്‍ക്ക് ചെയ്യണം എന്നാണ് ആഗ്രഹംവിദ്യ പറഞ്ഞു.
https://www.facebook.com/Malayalivartha























