കിടിലന്‍ മേക്കോവര്‍... ദിലീപ് മാത്രമല്ല മമ്മൂട്ടിയും പെണ്ണായിട്ടുണ്ട്: ഈ സുന്ദരിയായ മമ്മൂട്ടി ഏത് സിനിമയില്‍ പറയാമോ?

മമ്മൂട്ടി ഞെട്ടിച്ച കാലം. മേക്കോവറുകളുടെ കാര്യത്തിലും വ്യത്യസ്ത ഭാഷാവഴക്കങ്ങള്‍ സ്‌ക്രീനിലെത്തിക്കുന്നതിലുമൊക്കെ എക്കാലവും ആവേശം കാണിച്ചിട്ടുള്ള മമ്മൂട്ടിയുടെ ഒരു വേറിട്ട ഗെറ്റപ്പ് ഈയിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഒരു സ്ത്രീവേഷത്തിലുള്ളതാണ് ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ചിത്രം. പൊട്ടുതൊട്ട്, നീണ്ട മുടിയോടുകൂടിയ ചിത്രം സിനിമയിലേതുതന്നെയാണോ എന്നും അങ്ങനെയെങ്കില്‍ ഏത് സിനിമയിലേത് എന്നുമൊക്കെ തുടര്‍ന്ന് ആളുകള്‍ സംശയങ്ങള്‍ ഉന്നയിച്ചെങ്കിലും അധികം പേര്‍ അതിന് ഉത്തരം പറഞ്ഞതായി കണ്ടില്ല.
ഒരു പഴയ സിനിമാലൊക്കേഷനില്‍ നിന്നുള്ള സ്റ്റില്‍ ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി അഭിനയിച്ച ഒരു പി.ജി.വിശ്വംഭരന്‍ ചിത്രത്തിലെ കഥാപാത്രത്തിന്റെ സിനിമയുടെ ഒരു ഭാഗത്തുള്ള ഗെറ്റപ്പാണ് ഇത്. 1983ല്‍ പുറത്തിറങ്ങിയ 'ഒന്നു ചിരിയ്ക്കൂ' ആണ് ചിത്രം. മമ്മൂട്ടിക്കൊപ്പം സ്വപ്‌ന, അടൂര്‍ ഭാസി, ജലജ, ഉമ്മര്‍, സുകുമാരി, ശങ്കരാടി, നെടുമുടി വേണു തുടങ്ങിയവര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പലകാലങ്ങളിലായി മമ്മൂട്ടിയെ നായകനാക്കി ഏറെ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പി.ജി.വിശ്വംഭരന്‍. 'ഒന്നു ചിരിയ്ക്കൂ' പുറത്തിറങ്ങിയ 1983ല്‍ വിശ്വംഭരന്റേതായി മറ്റ് അഞ്ച് സിനിമകളും പുറത്തിറങ്ങി. ഹിമവാഹിനി, പിന്‍നിലാവ്, രുഗ്മ, സാഗരം ശാന്തം, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് എന്നിവ. ഇവയിലെല്ലാം നായകനായത് മമ്മൂട്ടിയും!
https://www.facebook.com/Malayalivartha























