ലാലേട്ടന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഒടിയന്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തും!!!

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒട്ടേറെ പുതുമകളുള്ള ഒരുവിഷയമാണ് കൈകാര്യം ചെയ്യുന്നത്. മാജിക്കല്‍ റിയലിസം എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ഒടിയന്‍. ചിത്രം തീയേറ്ററില്‍ എത്താന്‍ വൈകും എന്നായിരുന്നു ആദ്യവാര്‍ത്തകള്‍ . എന്നാല്‍ ഒന്നരമാസത്തിനകം ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയറ്ററിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.
ഫാന്റസി ത്രില്ലര്‍ സ്വഭാവത്തലുള്ള ചിത്രമാണ് ഒടിയന്‍. ഒരു നാടോടിക്കഥയുടെ സ്വപ്‌നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ഒടിയന്‍ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ട് കാലത്തെ കഥയാണ് പറയുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒടിയനില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്. വില്ലന് ശേഷം മഞ്ജു മോഹന്‍ലാലിന്റെ നായികയാകുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിലെ ശക്തമായ വില്ലന്‍ കഥാപാത്രമായി എത്തുന്നത് തമിഴ് നടന്‍ പ്രകാശ് രാജാണ്. ഇരുവറിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഒടിയന്‍.
https://www.facebook.com/Malayalivartha























