വിനീത് ശ്രീനിവാസന്‍ തേടുന്നു ഈ അനുഗ്രഹീത കലാകാരനെ...

ഒരു ദിവസംകൊണ്ട് ഏകദേശം ഇരുപത് ലക്ഷം പേരിലേക്ക് എത്തിയ ഒരു ഗാനം ആലപിച്ച തെരുവുഗായകനെ തേടി വിനീത് ശ്രീനിവാസനും സോഷ്യല്‍ മീഡിയയും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകനായ പ്രജോദ് കടയ്ക്കല്‍ ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തെ കേള്‍പ്പിച്ച 'മാര്‍കഴിയില്‍ മല്ലിക പൂത്താല്‍' എന്ന ഗാനം ആലപിച്ച ഗായകനെ കണ്ടെത്താന്നാണ് സമൂഹ മാധ്യമത്തിലൂടെ ശ്രമം നടക്കുന്നത്.
കോട്ടയം എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപം ഓട്ടോറിക്ഷയില്‍ മൈക്ക് സെറ്റ് ഘടിപ്പിച്ച് റോഡില്‍ പാടുകയായിരുന്ന ഗായകന്റെ പാട്ട് പ്രജോദ് ഫേസ്ബുക്ക് ലൈവിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ അദ്ദേഹം അജ്ഞാത ഗായകന്‍ താരമായി മാറി. ഒരു ദിവസം കൊണ്ട് ഏകദേശം ഇരുപത് ലക്ഷത്തോളം പേരാണ് ഗാനം കണ്ടത്.
അങ്ങനെയാണ് നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഈ കലാകാരനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന കുറിപ്പോടെ വിനീത് ഷെയര്‍ ചെയ്തത്. ആരും അതിശയിക്കുന്ന ഗായകനായ ആ വൃദ്ധന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി മുഹമ്മദ് ആണ്.
https://www.facebook.com/Malayalivartha























