റസൂല്‍ പൂക്കുട്ടി സിനിമ സംവിധാനത്തിലേക്കും; ആദ്യ ചിത്രത്തില്‍ നായകനാവുന്നത് മലയാളികളുടെ പ്രിയ താരം മോഹൻലാൽ

ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധായകനാകാനൊരുങ്ങുന്നു. ശബ്ദ മിശ്രണത്തിനും അഭിനയത്തിനും പുറമേ പുതിയതായി ഒരു സിനിമ സംവിധാനം ചെയ്യാനുളള തയ്യാറെടുപ്പിലാണ് റസൂല്‍ പൂക്കുട്ടി. ഒരു വെബ് സിനിമയായാണ് റസൂല്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. മോഹന്‍ലാലാണ് റസൂല്‍ പൂക്കുട്ടിയുടെ ആദ്യ ചിത്രത്തില്‍ നായകനാവുന്നത്.
ചിത്രത്തിനായി മോഹന്‍ലാല്‍ 45 ദിവസത്തെ ഡേറ്റ് നല്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും മോഹന്‍ലാല്‍ ഈ ചിത്രത്തിലഭിനയിക്കുക.
സ്ലംഡോഗ് മില്യനെയര്‍ എന്ന ഹോളിവുഡ് ചിത്രത്തിലെ സൗണ്ട് ഡിസൈനിംഗിനായിരുന്നു അദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിച്ചിരുന്നത്. ഈയിടെ റസൂല്‍ നായകനായി ഒരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത സൗണ്ട്‌സ്‌റ്റോറി എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം അഭിനേതാവായി എത്തിയത്. തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംവിധായകന്‍ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്.
തമിഴ് തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് സൗണ്ട് സ്റ്റോറി. പുരസ്‌കാര നേട്ടത്തിനു ശേഷം ഇന്ത്യയിലെ നിരവധി ഭാഷകളിലിറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്ക് റസൂല്‍ ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിരുന്നു. സ്‌റ്റൈല്‍ മന്നന് രജനീകാന്തിന്റെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായ യന്തിരന് വേണ്ടി ശബ്ദ മിശ്രണം ചെയ്തത് റസൂല്‍ പൂക്കുട്ടിയായിരുന്നു.
https://www.facebook.com/Malayalivartha