ഇത് വേറെ ലെവൽ പടം ആകുമെന്നത് ഉറപ്പാണ്; ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തിൽ നിവിന്‍പോളിയും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയ നടൻ നിവിന്‍പോളിയും അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആന്റണി വര്‍ഗീസും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തിൽ ഒന്നിക്കുമെന്നു റിപ്പോർട്ടുകൾ.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിവിന്‍പോളി പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ചെയ്താണ് മലയാളത്തിലെ സൂപ്പര്‍ താരമായി മാറിയത്. വിനീതിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിനു ശേഷമായിരുന്നു നായകനടനായുളള നിവിന്റെ കുടുതല്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നത്.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമ നിവിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു. പ്രേമത്തിന്റെ വിജയത്തിനു ശേഷമാണ് നിവിന് കേരളത്തിന് പുറമേ തമിഴ് നാട്ടില്‍ നിന്നും നിരവധി ആരാധകരെ ലഭിച്ചത്.
ഈമയോ എന്ന ചിത്രത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ മുഖ്യ വേഷത്തിലെത്തുന്നത്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആന്റണി വര്‍ഗീസും നിവിനൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തില്‍ അഭിനയിക്കും. ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാകും സിനിമ അണിയിച്ചൊരുക്കുക എന്നാണറിയുന്നത്. എസ് ഹരീഷിന്റെ തിരക്കഥയിലാണ് ചിത്രമൊരുക്കുന്നത്.
https://www.facebook.com/Malayalivartha