'അമ്മ മഴവില്ലിൽ' സൂപ്പർ താരങ്ങൾ യുവതാരങ്ങളെ ഇടിച്ചുതാഴ്ത്തുന്നുവെന്ന് ആക്ഷേപം ; ശക്തമായ പ്രതിഷേധത്തിനൊരുങ്ങി താരങ്ങൾ: അമ്മയുടെ മക്കൾ രണ്ടു തട്ടിലേയ്ക്ക്...

അമ്മ മഴവില്ല് ഷോ ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്പോട്സ് ഹബ്ബില്‍. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെ സൂപ്പര്‍ താരങ്ങള്‍ അരങ്ങിലെത്തുന്ന ഷോയിലേക്ക് വൈകിട്ട് നാലുമണിമുതലാണ് പ്രവേശനം .പ്രേക്ഷകര്‍ക്കായി കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലും എല്‍ എന്‍ സി പി ഗ്രൗണ്ടിലും വിശാലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
മലയാളത്തിലെ ഏറ്റവും വലിയ സ്റ്റേജ് ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. രാത്രിയെ ദൃശ്യവിസ്മയമാക്കാനുള്ള സജ്ജീകരണങ്ങളാണ് സ്റ്റേജില്‍ തയാറായിട്ടുളളത്. സദസിന് എല്ലാം ഒരു പോലെ കാഴ്ച സാധ്യമാകുന്ന തരത്തിലാണ് വേദിയുടെ ക്രമീകരണം. എല്ലാക്കാലത്തും ഓര്‍മിക്കാന്‍ കഴിയുന്നതാവും അമ്മ മഴവില്ലെന്ന് ഷോയ്ക്ക് ചുക്കാന്‍ പിടിക്കുന്ന സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു.
താരസംഘടന ആയ ‘അമ്മ ‘യുടെ നേതൃത്വത്തിൽ അവശരായ കലാകാരന്മാരെ സഹായിക്കുവാനുള്ള പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് 'അമ്മ' ആറ് മണിക്കൂർ നീണ്ടു നില്‍ക്കുന്ന മെഗാഷോ സംഘടിപ്പിക്കുന്നത്. അമ്മയുടെ അംഗങ്ങളായ നൂറോളം താരങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കാണ് മഴവില്ല് മെഗാഷോയില്‍ അരങ്ങേറുന്നത്.
ഇതിനിടയിലും അമ്മയുടെ മക്കൾ തമ്മിൽ അകലുന്നുവെന്നാണ് 'അമ്മ മഴവില്ല് സ്റ്റേജ് ഷോയിലൂടെ പുറത്താകുന്നത്. വളരെ നാൾ അമ്മയ്ക്കുള്ളിൽ ഉണ്ടായിരുന്ന സൂപ്പർ താരങ്ങളും യുവതാരങ്ങളും തമ്മിലുണ്ടായിരുന്ന അനൈക്യമാണ് ഇപ്പോൾ പുറത്താകുന്നത്. സ്റ്റേജ് ഷോയുടെ ഗ്ലാമർ ഇടങ്ങളെല്ലാം സൂപ്പർ താരങ്ങളാണ് കൈകാര്യം ചെന്നതെന്ന് ആക്ഷേപം. യുവ താരങ്ങൾക്ക് ശ്രദ്ധേയമല്ലാത്ത ഐറ്റങ്ങളാണ് നൽകുന്നത്. മാത്രമല്ല, അവരുടെ പ്രകടനങ്ങൾ രാത്രി വൈകിപ്പിക്കാനാണ് ശ്രമിക്കുന്നത്.
പോസ്റ്ററുകളിലും പരസ്യങ്ങളിലും സൂപ്പർ താരങ്ങളാണ് നിറഞ്ഞു നിൽക്കുന്നത്. യുവതാരങ്ങളുടെ പേരിനു വേണ്ടിയുള്ള ചെറിയ ചെറിയ ഫോട്ടോകളാണ് നൽകിയിട്ടുള്ളത്. ഇതെല്ലം യുവതാരങ്ങളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. ഇത് ഷോയുടെ വിജയത്തെ ബാധിക്കുമെന്നാണ് പൊതുവെ കണക്കാക്കുന്നത്. ഇത് ഭാവിയിലുള്ള അമ്മയുടെ ഐക്യത്തെ ബാധിക്കുമെന്നും കരുതുന്നു. ഇതിൽ പ്രതിഷേധിച്ച് ചില യുവ താരങ്ങൾ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
താരനിശയിലെ പരിപാടിയുടെ പൊലിമ കുറഞ്ഞാല്‍ അതും 'അമ്മ'യില്‍ വരുംകാലത്ത് സജീവ ചര്‍ച്ചാവിഷയമാകും. ഇതുകൊണ്ടു തന്നെയാണ് പ്രമുഖ സംവിധായകനും മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ സിനിമകളൊരുക്കിയ സിദ്ദിഖിനെ തന്നെ ഷോയുടെ ഡയറക്ടറായി രംഗത്തിറക്കിയിരിക്കുന്നത്. അമ്മക്ക് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ സാമ്പത്തിക ലാഭം ഉണ്ടാക്കി നല്‍കിയ ട്വന്റി-20 സിനിമാ നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ ദിലീപിന്റെ നേതൃത്വത്തിലാണ് നടന്നത്. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന വാദഗതി ഉയര്‍ന്നപ്പോള്‍ ദിലീപ് അനുകൂലികളായവര്‍ ഇക്കാര്യമടക്കമാണ് എടുത്തു കാണിച്ചിരുന്നത്. ഇതുകൊണ്ടു തന്നെ ഈ മെഗാ ഷോ അമ്മയിലെ ദിലീപ് വിഷയത്തില്‍ രണ്ട് ഭാഗങ്ങളിലായി നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം താന്‍ തങ്ങളുടെ അഭിമാന വിഷയങ്ങളിലൊന്നു തന്നെയാണ്.
എന്നാല്‍ താരനിശയില്‍ ആരും നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് അമ്മ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. മറിച്ച് ഏതാനും സൂപ്പര്‍ മെഗാ താരങ്ങളോട് ഈ സമയത്തെ ചിത്രീകരണം നിര്‍ത്തിവെച്ച് രംഗത്തുണ്ടാകണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ മുന്‍പ് സ്റ്റാര്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാത്തതിന് ആസിഫലിക്കെതിരെ കടുത്ത നടപടിയടക്കമുള്ളവ എടുക്കുവാന്‍ വരെ അമ്മയുടെ ഭാരവാഹികള്‍ മുതിര്‍ന്നിരുന്നു. പക്ഷേ ഇപ്പോള്‍ ഇത്തരം കടുത്ത നടപടികള്‍ ആര്‍ക്കെങ്കിലുമെതിരെ എടുത്താല്‍ അത് സംഘടനക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയേ ഉള്ളൂവെന്ന നിഗമനത്തിലാണ് താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍.
https://www.facebook.com/Malayalivartha