നമിതയുടെ തള്ളലില്‍ അടിതെറ്റിവീണ് മോഹന്‍ലാല്‍; ഒരു നിമിഷം നിശബ്ദമായി വീക്ഷിച്ച ആരാധകരെ ഞെട്ടിച്ച് തെല്ലും കൂസലില്ലാതെ വീണിടത്ത് നിന്ന് ഡാന്‍സ് തുടര്‍ന്ന് ലാലേട്ടന്‍... ഉരുണ്ടുവീണ ഹണി റോസിനെ ആര്‍ക്കും മൈന്റില്ല

അമ്മ മഴവില്‍ ഷോയില്‍ നൃത്തം ചെയ്യുന്നതിനിടയില്‍ കാല്‍ തെറ്റി വീണ് മോഹന്‍ലാല്‍. തുടര്‍ന്നു വീണിടത്തു നിന്നു ചാടി എണിറ്റ് സൂപ്പര്‍സ്റ്റാര്‍ തന്റെ ഡാന്‍സ് തുടര്‍ന്നു. ഇതോടെ ആരാധകരുടെ അഭിനന്ദനപ്രവാഹമാണ് താരത്തെ തേടി എത്തിയത്. ഇതിനു പിന്നാലെ മോഹന്‍ലാല്‍ പങ്കുവച്ച ചിത്രത്തിനു താഴെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിയെക്കുറിച്ച് അന്വേഷിച്ചു ആരാധകര്‍ കമന്റുകള്‍ ഇട്ടു തുടങ്ങി.
നമിത പ്രമോദിനും ഷംന കാസിമിനും ഹണി റോസിനും ഒപ്പം നൃത്തം ചെയ്യവയൊണ് അപ്രതീക്ഷിതമായി മോഹന്‍ലാലിന് അടി തെറ്റുന്നത്. നമിത മോഹന്‍ലാലിനെ ചെറുതായി തള്ളുന്നതും പിന്നാലെ അദ്ദേഹം അടി തെറ്റി വീഴുന്നതും വിഡിയോയില്‍ കാണാം. മോഹന്‍ലാല്‍ കാലുതെറ്റി പിന്നിലേക്ക് പോയപ്പോള്‍ നടി ഹണിറോസും നിലത്ത് വീഴുന്നുണ്ട്.
നമിത തള്ളിയിട്ടതാണെന്നും മറ്റും പറഞ്ഞ് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ പ്രായത്തിലും തെന്നി വീണിട്ട് ചാടി എണിറ്റു നൃത്തം ചെയ്യുന്നതാണ് ലാലേട്ടന്റെ ഡെഡിക്കേഷന്‍ ലെവന്‍ എന്ന ആരാധകര്‍ പറയുന്നു. വേറെ ആരേങ്കിലും ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഇട്ടിട്ടു പോയേനെ ഇതാണു വേറെ ലെവന്‍ പെര്‍ഫോമന്‍സ് എന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. വീഴ്ചയില്‍ മോഹന്‍ലാലിന് ഗുരുതരമായ പരിക്കുകള്‍ ഇല്ല എന്നാണു റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha