അമ്മയില്‍ അംഗമായ മഞ്ജുവാര്യരുടെ പേര് ഷോയുടെ ഫ്‌ളക്‌സിലോ മറ്റ് പ്രചരണ പരിപാടികളിലോ ഉപയോഗിച്ചില്ല, താരം റിഹേഴ്‌സലില്‍ പോലും പങ്കെടുക്കാതെ വിദേശത്തേക്ക് പറന്നു

താരസംഘടനായ അമ്മ കഴിഞ്ഞദിവസം നടത്തിയ മെഗാഷോയില്‍ നടി മഞ്ജു വാര്യരില്ലായിരുന്നു. താരത്തെ ഒഴിവാക്കിയതാണോ, അതോ സ്വയം മാറി നിന്നതാണോ? ഷോയുടെ റിഹേഴ്‌സലില്‍ പങ്കെടുത്തിരുന്നില്ല. അതിനും മുമ്പ് ഇറക്കിയ പ്രചരണ ബോര്‍ഡുകളില്‍ മലയാളത്തിലെ യുവനടിമാരുടെ വരെ പേരുണ്ടായിട്ടും മഞ്ജുവിനെ അമ്മ ഒഴിവാക്കിയിരുന്നു. അമ്മയുടെ അംഗമായ മഞ്ജുവിന്റെ പേര് എന്താണ് ഉള്‍പ്പെടുത്താത്തതെന്ന് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനാല്‍ പ്രചരണ ബോര്‍ഡുകളിലും മറ്റും പേര് വച്ചില്ല. മഞ്ജുവിന്റെ പേര് വയ്ക്കുകയും ദിലീപിനെ ഒഴിവാക്കുകയും ചെയ്താല്‍ അത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് നേതൃത്വത്തിന് അറിയാമായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് രണ്ട് പേരെയും മാറ്റിനിര്‍ത്തിയതെന്ന് ചില താരങ്ങള്‍ പറയുന്നു.
ദിലീപാണ് കഴിഞ്ഞ കുറേ വര്‍ഷമായി ഷോയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. അതിനാല്‍ താരത്തെ ഉള്‍പ്പെടുത്തണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന് അറിയാവുന്ന ഇന്നസെന്റും മമ്മൂട്ടിയും മൗനം പാലിച്ചു. ഷോ നടക്കുന്ന സമയത്ത് കേരളത്തിലുണ്ടായിരുന്നാല്‍ നാണക്കേടാവുമെന്ന് അറിയാവുന്ന ദിലീപ് ഒരു മുഴം മുന്നേ എറിഞ്ഞു. കോടതിയില്‍ പോയി വിദേശയാത്രക്കുള്ള അനുമതി വാങ്ങിയ ശേഷം നേരെ സിംഗപ്പൂരിലേക്ക് പറന്നു... ബിസിനസ് ആവശ്യമെന്ന് പറഞ്ഞ്. താരത്തിന്റെ ബിസിനസ് ദുബായിലാണെന്ന് എല്ലാവര്‍ക്കും അറിയാം. മഞ്ജുവാര്യരും വിദേശത്താണ്. ഷോയില്‍ പങ്കെടുക്കാതിരിക്കാനാണ് താരം വിദേശത്തേക്ക് പറന്നതെന്ന് പലരും പറയുന്നു. താന്‍ നിമിത്തം വിവാദങ്ങള്‍ ഉണ്ടാകരുതെന്ന് മഞ്ജുവിന് നിര്‍ബന്ധമുണ്ട്.
മഞ്ജുഷോയില്‍ പങ്കെടുക്കണമെന്നാണ് താരത്തോട് അടുപ്പമുള്ള പലരും നിര്‍ബന്ധിച്ചിരുന്നു. മഞ്ജു ഷോയുടെ ഭാഗമായാല്‍ സംഘടനയിലുണ്ടാകുന്ന പുകിലും പൊതുസമൂഹത്തിലുണ്ടാകുന്ന പുകിലും മനസിലാക്കിയ അമ്മയിലെ ചിലര്‍ തന്ത്രപരമായ നീക്കങ്ങളാണ് നടത്തിയതെന്ന് ചില താരങ്ങള്‍ പറയുന്നു. മഞ്ജുവുമായി അടുത്ത ബന്ധമുള്ള സീനിയര്‍ താരങ്ങളില്‍ ചിലര്‍ ഇടപെട്ട് വ്യക്തിപരമായ കാരണങ്ങളെന്ന പേരില്‍ മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. താന്‍ നിമിത്തം സംഘടനയിലും താരങ്ങള്‍ക്കിടയിലും പ്രശ്‌നങ്ങളുണ്ടാകരുതെന്ന് മഞ്ജുവിന് നിര്‍ബന്ധം ഉള്ളത് കൊണ്ട് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്‌നം പരിഹരിക്കുകയായിരുന്നു. അടുത്തമാസം ചേരുന്ന ജനറല്‍ബോഡി മീറ്റിംഗിലടക്കം ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നറിയുന്നു.
https://www.facebook.com/Malayalivartha