അച്ഛനറിയാതെ ആ സൂപ്പർ താരത്തിന് ഞാൻ ഉമ്മ കൊടുത്തു; ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഓര്‍മ്മ വരുമ്പോൾ മദ്യപിച്ചിരുന്നു: എങ്ങനെയെങ്കിലും മരിക്കണമെന്ന ചിന്തയിൽ ധാരാളം ഉറക്കഗുളിക ഉപയോഗിച്ചു... വെളിപ്പെടുത്തലുമായി ചാർമിള

കാല്‍നൂറ്റാണ്ട് കഴിഞ്ഞു ചാര്‍മിള മലയാളത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ ധനം എന്ന ചിത്രത്തിലൂടെ 1991ലാണ് ചാര്‍മിള മലയാളത്തില്‍ അരങ്ങേറിയത്. മോഹന്‍ലാലായിരുന്നു നായകന്‍. സംവിധായകന്‍ സിബി മലയിലും. അഭിനയിക്കാന്‍ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ചാര്‍മിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു. വീണ്ടും ചില വെളിപ്പെടുത്തലുമായി താരം ആരാധകരെ ഞെട്ടിക്കുകയാണ്.
ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് അച്ഛന് ഒട്ടും താല്പര്യമില്ലായിരുന്നു. പഠിച്ച് ജോലി ലഭിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഓഫറുകള്‍ വരുമ്പോൾ പല ഡിമാന്റുകളും അച്ഛന്‍ മുന്നോട്ടുവച്ചു. ഡിമാന്റുകള്‍ കേട്ടിട്ടെങ്കിലും എന്നെ വിളിക്കാതാവട്ടെ എന്നായിരുന്നു അച്ഛന്‍ ചിന്തിച്ചത്. വൈകിട്ട് ആറരയ്ക്കു ശേഷം ഷൂട്ടിങ്ങില്‍ പങ്കെടുക്കില്ല, ഗ്ലാമര്‍ ഡ്രസ്സ് ധരിക്കില്ല, കെട്ടിപ്പിടിക്കില്ല, ഉമ്മവയ്ക്കില്ല, ടോപ്പ് ആങ്കിളില്‍ ക്യാമറ വയ്ക്കരുത് ഉള്‍പ്പെടെ പത്തു കാര്യങ്ങളാണ് എഗ്രിമെന്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ഭദ്രന്‍ സാറിന്റെ അങ്കിള്‍ ബണ്‍ എന്ന ചിത്രത്തില്‍ ഇത്തരം ഉപാധികളോടെയാണ് അഭിനയിക്കാന്‍ തയാറായത്.
ഞാന്‍ ലാല്‍സാറിനെ ഉമ്മവയ്ക്കുന്ന സീനുണ്ടായിരുന്നു. സെറ്റില്‍ അച്ഛനുണ്ടായിരുന്നതുകൊണ്ട് എന്റെ അരികില്‍നിന്ന ലാല്‍സാറിന് തന്ത്രപരമായ ആക്ഷനിലൂടെയാണ് ഞാന്‍ ഉമ്മ നല്‍കിയത്. പ്രണയം നഷ്ടപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത് മണ്ടത്തരമായിരുന്നു എന്ന് എല്ലായ്‌പ്പോഴും തോന്നാറുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ജീവിച്ചു കാണിക്കുകയാണ് വേണ്ടതെന്നുള്ള തോന്നല്‍ എന്റെ ഉള്ളിലുണ്ടായിരുന്നു.
തികഞ്ഞ മദ്യപാനിയായ നടിയാണെന്ന പ്രചാരണം ഒരിക്കൽ ഇന്‍ഡസ്ട്രിയില്‍ ശക്തമായി നിലനിന്നിരുന്നു. ഞാന്‍ നല്ലൊരു ക്രിസ്ത്യാനിയാണ്. ചെറുപ്പം മുതല്‍ക്കേ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു. അതില്‍ യാതൊരു തെറ്റും തോന്നിയിരുന്നില്ല. അടിവാരമെന്ന സിനിമയില്‍ അഭിനയിക്കുമ്ബോഴായിരുന്നു അദ്ദേഹം എന്നില്‍നിന്നും അകന്നത്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഓര്‍മ്മ വരുമ്ബോള്‍ ഞാന്‍ ബ്രാണ്ടി കഴിച്ചിരുന്നു. അക്കാലത്ത് എങ്ങനെയെങ്കിലും മരിക്കണമെന്ന ആഗ്രഹത്താല്‍ ഉറക്കഗുളിക ധാരാളം ഉപയോഗിച്ചിരുന്നു.
എന്റെ അവസ്ഥയില്‍ അച്ഛന്‍ വല്ലാതെ ദുഃഖിച്ചിരുന്നു. സങ്കടങ്ങള്‍ മറക്കാന്‍ ഞാന്‍ വിവാഹിതയായെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. പിന്നീടാണ് രണ്ടാമതായി രാജേഷെന്ന ചെറുപ്പക്കാരനെ വിവാഹം കഴിച്ചത്. എന്റെ മകന്‍ അഡോണിസ് ജൂഡ് ജനിച്ചതോടെ എന്റെ ജീവിതമാകെ മാറിമറിഞ്ഞു. ജീവിക്കാനുള്ള പ്രതീക്ഷയായി. ഇപ്പോള്‍ എന്റെ മകനു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജീവിതപ്രയാസങ്ങളിലൂടെ കടന്നുപോകുമ്ബോഴാണ് പണത്തിന്റെ വില ഞാനറിയുന്നത്.
43 മലയാള സിനിമകളിലാണ് ഞാന്‍ അഭിനയിച്ചത്. ഇതില്‍ 38 സിനിമകളിലും ഞാനായിരുന്നു നായിക. തമിഴില്‍ 22 ചിത്രങ്ങളില്‍ 11-ലും നായികയായി. കന്നടത്തിലും തെലുങ്കിലും ഓരോ ചിത്രങ്ങളില്‍ നായികയായി. നല്ലൊരു സമ്ബാദ്യംതന്നെ എനിക്കുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഓരോ ഘട്ടങ്ങളിലുമുണ്ടായ നിരാശ എന്നെ കൂടുതല്‍ തളര്‍ത്തുകയായിരുന്നു. സമ്ബാദിച്ചതെല്ലാം ഭര്‍ത്താവിനോടൊപ്പം ആഘോഷിച്ചു തീര്‍ത്തു. സത്യത്തില്‍ ജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. സാലിഗ്രാമത്തിലുണ്ടായിരുന്ന എന്റെ ഫ്ളാറ്റ് വില്‍ക്കേണ്ടിവന്നു. ഞാന്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു. അടുത്തകാലത്താണ് ഭര്‍ത്താവായിരുന്ന രാജേഷുമായുള്ള ഡൈവേഴ്‌സ് നടന്നത്. ഇപ്പോള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടിയ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.
ഇന്ന് ജീവിക്കാന്‍ എനിക്ക് യാതൊരുവിധ മാര്‍ഗ്ഗവുമില്ല. ചെന്നൈയിലെ വിരുഗംപാക്കത്ത് ലീസിനെടുത്ത വീട്ടിലാണ് താമസിക്കുന്നത്. അമ്മ പൂര്‍ണ്ണമായും കിടപ്പിലാണ്. ഞാന്‍ ഷൂട്ടിംഗിനായി വരുമ്ബോള്‍ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്ബളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ചുറ്റും കടക്കാരാണ്. ഞാന്‍ ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്ബോഴേയ്ക്കും കടം തന്നവര്‍ എന്നെ തേടിയെത്തും.
എന്റെ മകന്‍ അഡോണിസ് ജൂഡിന്റെ സ്‌കൂള്‍ ഫീസ് നല്‍കുന്നത് തമിഴ് നടികര്‍ സംഘത്തിന്റെ സാരഥിയും നടനുമായ വിശാലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ ഞാന്‍ തയാറായത്.
https://www.facebook.com/Malayalivartha